യു.ഡി.എഫ് അടിയന്തര യോഗം നാളെ

Friday 24 May 2024 2:15 AM IST

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളുടെ വാർഡ് വിഭജനം സംബന്ധിച്ച കാര്യങ്ങൾ ചർചയായിരിക്കുന്ന പശ്ചാത്തലത്തിൽ യു.ഡി.എഫ് അടിയന്തിര യോഗം നാളെ ചേരും. രാവിലെ 11ന് കന്റോൺമെന്റ് ഹൗസിലാണ് യോഗം. 27ന് ചേരാനിരുന്ന യോഗമാണ് നാളത്തേക്ക് മാറ്റിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യം ചേരുന്ന യോഗമായതിനാൽ തന്നെ തിരഞ്ഞെടുപ്പ് വിലയിരുത്തലും നടന്നേക്കും. കേരളകോൺഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് ക്ഷണിച്ചുള്ള കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിലെ എഡിറ്റോറിയൽ പ്രസിദ്ധീകരിച്ചതും യോഗത്തിൽ പരിഗണിച്ചേക്കാം.

Advertisement
Advertisement