മലയാളി കാത്തിരുന്നത് നടക്കാൻ ദിവസങ്ങൾ മാത്രം, സ്വർണവിലയിൽ ആശ്വസിപ്പിക്കുന്ന മാറ്റം

Friday 24 May 2024 10:16 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. ഒരു പവൻ സ്വർണത്തിന് 720 രൂപയുടെ കുറവാണ് ഉണ്ടായത്. ഒരു പവൻ സ്വ‌ർണത്തിന്റെ ഇന്നത്തെ വില 53,120 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6,640 രൂപയുമായി. കഴിഞ്ഞ ദിവസവും സ്വർണവിലയിൽ കുറവ് സംഭവിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 53,840 രൂപയായിരുന്നു.

ഈ മാസത്തെ എറ്റവും ഉയർന്ന സ്വർണനിരക്ക് രേഖപ്പെടുത്തിയത് മേയ് 20നായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 55,120 രൂപയായിരുന്നു. സംസ്ഥാനത്തെ വെളളിവിലയിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെളളിയുടെ ഇന്നത്തെ വില 96.50 രൂപയും ഒരു കിലോഗ്രാം വെളളിയുടെ വില 96,5000 രൂപയുമാണ്.

ആഗോള സ്വർണവിലയിൽ സംഭവിച്ചത്
അന്താരാഷ്ട്ര തലത്തിൽ സ്വർണവ്യാപാരം താഴ്ച്ചയിലാണ് നടത്തുന്നത്. ട്രോയ് ഔൺസിന് 9.65 ഡോളർ (0.40%) താഴ്ന്ന് 2372.46 ഡോളർ എന്നതാണ് നിലവാരം. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആഗോളതലത്തിൽ സ്വർണവിലയിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയത്. ട്രോയ് ഔൺസിന് 2449.89 ഡോളർ എന്നതായിരുന്നു വില നിലവാരം. എന്നാൽ പിന്നീട് വലിയ തോതിൽ ലാഭമെടുപ്പ് നടക്കുകയും സ്വർണവില സ്ഥിരത പാലിക്കുകയും ചെയ്തതായി വിദഗ്ദ്ധർ അറിയിച്ചു.

മേയിലെ സ്വർണനിരക്ക്

മേയ് 24₹53,120

മേയ് 23₹53,840

മേയ് 22₹54,640

മേയ് 21₹54,640

മേയ് 20₹55,120

മേയ് 19₹ 54,720

മേയ് 18₹ 54,720

മേയ് 17₹ 54,080

മേയ് 16₹ 54,280

മേയ് 15₹ 53,720

മേയ് 14₹53,400

മേയ് 13₹53,720

മേയ് 12₹53,800

മേയ് 11₹53,800

മേയ് 10₹ 54,040

മേയ് 09₹52,920

മേയ് 08₹53,000

മേയ് 07₹53,080

മേയ് 06₹52,840

മേയ് 05₹52,680

മേയ് 04₹52680

മേയ് 03₹52680

മേയ് 02₹53,000

മേയ് 01₹52,440

Advertisement
Advertisement