'ബിഗ് ബോസിൽ നിന്നിറങ്ങിയ ബഹുഭൂരിപക്ഷം ആൾക്കാർക്കും ലൈഫിൽ അത് തന്നെ സംഭവിച്ചു'; മണിക്കുട്ടന്റെ അവസ്ഥയെപ്പറ്റി സിബിൻ

Friday 24 May 2024 12:14 PM IST

ബിഗ് ബോസ് സീസൺ അഞ്ചിലെ വിജയിയായിരുന്നു അഖിൽ മാരാർ. അടുത്തിടെ ബിഗ് ബോസുമായി ബന്ധപ്പെട്ട് അഖിൽ മാരാരുടെ ചില പരാമർശങ്ങൾ സോഷ്യൽ മീ‌ഡിയയിൽ ചർച്ചയായിരുന്നു. ഷോയിലെ മത്സരാർത്ഥിയായ സിബിന്റെ ആരോഗ്യവുമായി ബന്ധപ്പെട്ടടക്കമുള്ള ഗുരുതരമായ ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്.

കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ബിഗ് ബോസിനെപ്പറ്റിയും ആരോപണങ്ങളെക്കുറിച്ചുമൊക്കെ പ്രതികരിച്ചിരിക്കുകയാണ് സിബിൻ ഇപ്പോൾ. പ്രൊഡക്ഷൻ ഹൗസിനെതിരെ കേസ് കൊടുക്കുമെന്ന് സിബിൻ പറയുന്നു.


'തെറ്റ് പറ്റാത്ത ആരുമില്ല. ഇന്റേണലി ഈ വിഷയം തീരുന്നുണ്ടെങ്കിൽ തീർന്നോട്ടേയെന്ന് കരുതി. തെറ്റ് സമ്മതിക്കാനുള്ള മനസ് അവർക്കുണ്ടെങ്കിൽ അത് അങ്ങനെ തീരട്ടെയെന്ന് തോന്നി. എന്നോട് പേഴ്സണലി സംസാരിക്കാനുള്ള അവസരം ഞാൻ കൊടുത്തിരുന്നു. എന്നാൽ കൃത്യമായി ഉത്തരം തരുന്നില്ല. എന്നോട് സംസാരിക്കാൻ താത്പര്യം കാണിക്കുന്നില്ല. സംസാരിക്കുന്നവരാണെങ്കിൽ തന്നെ കാര്യമായി ഒന്നും പറയുന്നില്ല.

എന്നെ ഇവർ പുറത്താക്കിയ ദിവസം മുതൽ തന്നെ ഇതിന്റെ അധികൃതരുമായി സംസാരിക്കാൻ അവസരം ചോദിച്ചുകൊണ്ടിരിക്കുകയാണ്. അന്നുതൊട്ട് ഇന്നുവരെ അവരിൽ നിന്നൊരു പ്രതികരണം ലഭിച്ചിട്ടില്ല. ഞാൻ മിണ്ടിയില്ലെങ്കിൽ വേറെ രീതിയിലായിരിക്കും ചർച്ച വരിക. അതിനുമുമ്പ് ഞാനായിട്ട് എല്ലാം പറയാമെന്ന് കരുതി.

ലൈവിൽ വന്നതിന് ശേഷം ഒരുപാട് ഭീഷണി കോളുകൾ വരുന്നുണ്ട്. എന്റെമോൾ ഷൈനിന്റെ പ്രൊഡക്ഷൻ ക്രൂവിൽ നിന്ന് തന്നെ പലരും ഭീഷണിപ്പെടുത്തുന്നു. എന്റെ വീഡിയോകൾ പുറത്തുവിടും പിന്നെ സിബിനൊരു ലൈഫുണ്ടാകില്ല. അതൊക്കെ ഓർമ വേണം എന്നൊക്കെ പറഞ്ഞാണ് ഭീഷണി. ഈയടുത്തായി എന്റെ വീട്ടിലേക്കും വിളിച്ചു. അവന് ജീവിതം മടുത്തോന്നൊക്കെ ചോദിച്ചു. വീട്ടുകാരും ഭയങ്കര കൺസേൺ ആണിപ്പോൾ. മമ്മിയൊക്കെ രാത്രി രണ്ട് മണിക്കൊക്കെ ഫോൺ ചെയ്യാൻ തുടങ്ങി. അത്തരത്തിലൊരു പാനിക്ക് സിറ്റുവേഷൻ ഇപ്പോൾ എന്റെ ലൈഫിലുണ്ട്.

ഈ ഷോയിനെക്കുറിച്ച് ആൾക്കാർക്ക് കൊടുക്കുന്ന ഒരു വിവരണമുണ്ട്. റിയാലിറ്റി ഷോ. ഇവരുടെ റിയൽ ലൈഫിലെ സ്വഭാവമാണ് ആൾക്കാർ പ്രകടിപ്പിക്കുന്നതെന്നുള്ള ഒരു ഇംപാക്ട് കൊടുക്കുന്നുണ്ട്. ഇതിന്റെ ഹോസ്റ്റ് വീട്ടിലേക്ക് വരുന്നവരോടും പുറത്തേക്ക് പോകുന്നവരോടും ചോദിക്കുന്ന ചോദ്യം, ഇത് സ്‌ക്രിപ്റ്റഡ് ആണോന്നാണ്. അവർ അല്ലെന്ന് പറയുന്നു. ഇത് നാട്ടുകാരുടെ മനസിലേക്ക് സീൽ അടിച്ച് കൊടുക്കുകയാണ്. ഹോസ്‌റ്റും ഹെൽപ് ലെസാണ്. അദ്ദേഹം അദ്ദേഹത്തിന്റെ ജോലി ചെയ്യുന്നു.


പല മത്സരാർത്ഥികളുടെയും ജീവതത്തെ ഈ ഷോ മോശമായി ബാധിച്ചിട്ടുണ്ടെന്നും സിബിൻ പറയുന്നു. 'ഈ ഷോയിൽ നിന്നിറങ്ങിയ ബഹുഭൂരിപക്ഷം ആൾക്കാർക്കും ലൈഫിൽ അത് തന്നെയാണ് സംഭവിച്ചത്. വിജയികളെ തന്നെയെടുക്കാം. മണിക്കുട്ടൻ ചേട്ടൻ. അദ്ദേഹം എവിടെയാണിപ്പോൾ? അദ്ദേഹത്തിന് എന്ത് സംഭവിച്ചു? വളരെ ബിസിയായിരുന്ന ആർട്ടിസ്റ്റാണ്. അദ്ദേഹത്തിന് എന്ത് സംഭവിച്ചു. ശ്വേതാജി സീസൺ കഴിഞ്ഞ് എത്ര നാൾ? അങ്ങനെ ഒത്തിരിപേർ. നമുക്കെടുക്കാൻ ഒത്തിരി പേരുകളുണ്ട്. എന്തൊക്കെ സംഭവിച്ചു ഇവർക്ക്. ചിലരെയൊന്നും കാണാനേയില്ല,'- സിബിൻ പറഞ്ഞു.

Advertisement
Advertisement