നടൻ കോട്ടയം സോമരാജൻ അന്തരിച്ചു

Saturday 25 May 2024 4:41 AM IST

കോട്ടയം : ചലചിത്ര - മിമിക്രി താരം കോട്ടയം സോമരാജൻ (62) അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. മിമിക്രിയിലൂടെ കലാരംഗത്തെത്തിയ സോമരാജൻ കാഥികൻ, മിമിക്രി ആർട്ടിസ്റ്റ്, നടൻ, സ്ക്രിപ്റ്റ് റൈറ്റർ എന്നീ നിലകളിൽ തിളങ്ങി. അഞ്ചരകല്യാണം, കണ്ണകി , കിംഗ് ലയർ, ഫാന്റം,​ ചന്ദ്രനുദിക്കുന്ന ദിക്കിൽ, ബാംബു ബോയ്സ്, ചാക്കോ രണ്ടാമൻ,​ ഇലകൾ പച്ച പൂക്കൾ മഞ്ഞ,​ അണ്ണൻ തമ്പി, ആനന്ദഭൈരവി,​ കിസാൻ തുടങ്ങിയ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. കരുമാടി രാജേന്ദ്രൻ സംവിധാനം ചെയ്ത ഇന്ദ്രപുരാണം എന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും രചിച്ചു. കോട്ടയം നസീ‌ർ,​ നസീർ സംക്രാന്തി,​ വി.ഡി.രാജപ്പൻ എന്നിവർക്കൊപ്പം ദീർഘകാലം പ്രവർത്തിച്ചു. ചാനൽ ഷോകളിലും സജീവമായിരുന്നു. ആറുമാസം മുൻപ് പക്ഷാഘാതം വന്നതോടെയാണ് ഇടവേളയെടുത്തത്. കഴിഞ്ഞ ദിവസം ഉദരസംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ഭാര്യ: ശാന്തമ്മ. മക്കൾ: ശാരിക (നഴ്സിംഗ് ഓഫീസർ, ശ്രീചിത്ര), രാധിക (ദുബായ്), ദേവിക (ഇസാഫ് ബാങ്ക്). മരുമക്കൾ : ബീബീഷ് കുട്ടി (ഗവ. സിറ്റി ഹൈസ്‌കൂൾ, തിരുവനന്തപുരം), ഹരീഷ് മോഹൻ (സ്റ്റുഡയോ, റാന്നി), ജിനു ജോസ് (മാന്തുരുത്തി). സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് നാലിന് മുട്ടമ്പലം നഗരസഭാ ശ്മശാനത്തിൽ.

Advertisement
Advertisement