ബി.എ.ഐ അങ്കമാലി സെന്റർ ഉദ്ഘാടനം

Saturday 25 May 2024 12:17 AM IST

അങ്കമാലി: ബിൽഡേഴ്‌സ് അസോസിയേഷൻ ഒഫ് ഇന്ത്യ (ബി.എ.ഐ) അങ്കമാലി സെന്ററിന്റെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് 27ന് വൈകിട്ട് 7ന് അങ്കമാലി എലൈറ്റ് പാലസോ ഹോട്ടലിൽ ബെന്നി ബെഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. സെന്റർ ചെയർമാൻ സിജു ജോസ് പാറക്ക അദ്ധ്യക്ഷത വഹിക്കും. ബി.എ.ഐ മുൻ ദേശീയ പ്രസിഡന്റ് ചെറിയാൻ വർക്കി നേതൃത്വം നൽകും. സൈജൻ കുര്യാക്കോസ് ഓലിയാപ്പുറം (ചെയർമാൻ), ജോബി തോമസ് (സെക്രട്ടറി), ജോസ് വർഗീസ് (ട്രഷറർ), ഡേവിസ് പാത്താടൻ, വിനോദ് കെ.പി (വൈസ് ചെയർമാൻ), ആൽബിൻ മാത്യു (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പുതിയ ഭാരവാഹികൾ.

Advertisement
Advertisement