തദ്ദേശ തിരഞ്ഞെടുപ്പ്: കരട് പട്ടിക ജൂൺ 6ന്

Saturday 25 May 2024 12:00 AM IST

തിരുവനന്തപുരം:അടുത്ത വർഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നടപടികൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ,ഷാജഹാൻ തുടക്കം കുറിച്ചു.ഇന്നലെ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച് വോട്ടർ പട്ടികയുടെ പുതുക്കൽ നടപടികൾസംബന്ധിച്ച് ചർച്ച നടത്തി. ജൂൺ 6ന് കരട് വോട്ടർ പട്ടികയും,

.ജൂലായ് 1ന് അന്തിമ വോട്ടർ പട്ടികയും പുറത്തിറക്കും.

ഈ വർഷം ജനുവരി ഒന്നിന് 18 വയസ് തികഞ്ഞവരെ ഉൾപ്പെടുത്തിയും അതിനകം മരണമടഞ്ഞവരേയും സ്ഥലം വിട്ട് പോയവരെയും ഒഴിവാക്കിയുമാണ് പട്ടിക പുതുക്കുക.

ഇതിന് മുൻപ് 2023 സെപ്തംബർ,ഒക്ടോബർ മാസങ്ങളിലാണ് വോട്ടർ പട്ടിക പുതുക്കിയത്.ഇനി നടക്കുന്ന ഉപ തിരഞ്ഞെടുപ്പ് പുതുക്കിയ വോട്ടർ പട്ടിക പ്രകാരമായിരിക്കും . വോട്ടർ പട്ടിക പുതുക്കുന്നതിന് മുന്നോടിയായി നടത്തേണ്ട രാഷ്ട്രീയ കക്ഷികളുടെ യോഗം, ഇലക്ട്രൽ രജിസ്‌ട്രേഷൻ ഓഫീസർമാർക്കുള്ള പരിശീലനം തുടങ്ങിയവ സംബന്ധിച്ചും തിരഞ്ഞെടുപ്പ് കമ്മീഷണർ കളക്ടർമാർക്ക് നിർദ്ദേശം നൽകി.

ആ​ന്ധ്ര​ ​തി​ര​ഞ്ഞെ​ടു​പ്പ്
ക​മ്മി​ഷ​ണ​ർ​ ​കേ​ര​ള​ത്തിൽ

തി​രു​വ​ന​ന്ത​പു​രം​:​കേ​ര​ള​ത്തി​ലെ​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ന​ട​പ​ടി​ക​ളും​ ​ക്ര​മീ​ക​ര​ണ​ങ്ങ​ളും​ ​പ​ഠി​ക്കാ​നും​ ​വി​ല​യി​രു​ത്താ​നും​ ​ആ​ന്ധ്രാ​പ്ര​ദേ​ശ് ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​നീ​ലം​സാ​ഹ്നി​ ​ഇ​ന്ന​ലെ​ ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി.​ ​സം​സ്ഥാ​ന​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മി​ഷ​ണ​ർ​ ​എ.​ഷാ​ജ​ഹാ​നു​മാ​യി​ ​അ​ദ്ദേ​ഹം​ ​കൂ​ടി​ക്കാ​ഴ്ച​ ​ന​ട​ത്തി.
ത​ദ്ദേ​ശ​ ​സ്ഥാ​ന​പ​ന​ങ്ങ​ളി​ലെ​ ​തി​ര​ഞ്ഞെു​ടു​പ്പ്,​വോ​ട്ട​ർ​ ​പ​ട്ടി​ക,​വാ​ർ​ഡ് ​വി​ഭ​ജ​നം,​ഡീ​ലി​മി​റ്റേ​ഷ​ൻ​ ​ക​മ്മീ​ഷ​ൻ​ ​തു​ട​ങ്ങി​യ​വ​ ​സം​ബ​ന്ധി​ച്ച് ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​ന​ൽ​കി.​കേ​ര​ള​ത്തി​ലെ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​ക​മ്മീ​ഷ​ന്റെ​ ​ഐ.​ടി​ ​അ​ധി​ഷ്ഠി​ത​മാ​യ​ ​പ​ല​ ​പ​ദ്ധ​തി​ക​ളും​ ​മാ​തൃ​കാ​പ​ര​വും​ ​അ​നു​ക​ര​ണീ​യ​വു​മാ​ണെ​ന്ന് ​ആ​ന്ധ്രാ​ ​ക​മ്മി​ഷ​ണ​ർ​ ​പ​റ​ഞ്ഞു.​ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ​ ​മു​ൻ​ചീ​ഫ് ​സെ​ക്ര​ട്ട​റി​യാ​ണ് ​നീ​ലം​ ​സാ​ഹ്നി.​ 1984​ ​ബാ​ച്ച് ​ഐ.​എ.​എ​സ് ​ഉ​ദ്യോ​ഗ​സ്ഥ​യാ​യ​ ​നീ​ലം​ ​സാ​ഹ്നി​ ​കേ​ന്ദ്ര​ ​വി​ജി​ല​ൻ​സ് ​ക​മ്മീ​ഷ​ൻ​ ​സെ​ക്ര​ട്ട​റി​യാ​യും​ ​കേ​ന്ദ്ര​ ​സാ​മൂ​ഹ്യ​നീ​തി​ ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​യാ​യും​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

Advertisement
Advertisement