സർക്കാർ തലത്തിൽ ആദ്യം: തിരു. മെഡിക്കൽ കോളേജിൽ ന്യൂറോ ഇന്റർവെൻഷൻ വിഭാഗം

Saturday 25 May 2024 2:39 AM IST

തിരുവനന്തപുരം : രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായി തിരുവനന്തപുരത്ത് ന്യൂറോ ഇന്റർവെൻഷൻ സംവിധാനം സജ്ജമായി.

തലച്ചോർ, നട്ടെല്ല്, കഴുത്ത് എന്നിവിടങ്ങളിലെ പ്രധാന രക്തക്കുഴലുകളിലെ രോഗാവസ്ഥ കണ്ടെത്തി ചികിത്സിക്കാം. ശസ്ത്രക്രിയയ്ക്ക് പകരമുള്ളതാണ്. ന്യൂറോ ഇന്റർവെൻഷൻ പരിശീലന കേന്ദ്രമായും മെഡിക്കൽ കോളേജ് പ്രവർത്തിക്കും. സ്‌ട്രോക്ക് ബാധിച്ച് പ്രധാന രക്തക്കുഴലുകൾ അടയുമ്പോൾ കട്ടപിടിച്ച രക്തം മാറ്റുന്ന മെക്കാനിക്കൽ ത്രോമ്പക്ടമി ഉൾപ്പെടെ ഇവിടെ സജ്ജമാകുകയാണ്. മെക്കാനിക്കൽ ത്രോമ്പക്ടമി 24 മണിക്കൂറിനുള്ളിൽ ചെയ്യണം. ശരീരം തളരാനും മരണത്തിനുമുള്ള സാദ്ധ്യത പരമാവധി കുറയ്ക്കാനാകും.

അത്യാധുനിക

സംവിധാനങ്ങൾ

സ്‌ട്രോക്ക് ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗിക്ക് തലച്ചോറിലെ സി.ടി ആൻജിയോഗ്രാം

 മെക്കാനിക്കൽ ത്രോമ്പക്ടമി കഴിഞ്ഞ രോഗിക്ക് തീവ്രപരിചരണത്തിന് 12 കിടക്കകളുള്ള ഐ.സിയു

തലച്ചോറിലെ നീർക്കെട്ടു മാറ്റാൻ ന്യൂറോസർജന്റെ സഹായത്തോടെ ഡി കമ്പ്രസീവ് ക്രേനിയെക്ടമി

ചെറിയ തോതിലുള്ള സ്‌ട്രോക്കിന് വാസ്‌ക്യുലർ സർജന്റെ സഹായത്തോടെ എന്റാർട്ട്‌റെക്ടമി

ന്യൂറോ ഇന്റൻവെൻഷൻ വന്നതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ്

സമഗ്ര സ്‌ട്രോക്ക് സെന്ററായി.

വീണാ ജോർജ്,​

ആരോഗ്യ മന്ത്രി

Advertisement
Advertisement