ആമസോൺ ഫ്രെഷിൽ മാംഗോ സ്റ്റോർ

Saturday 25 May 2024 12:30 AM IST

കൊച്ചി: ഇരുപതിലധികം മാമ്പഴയിനങ്ങളുമായി ആമസോൺ ഫ്രഷ് മാംഗോ സ്റ്റോർ ആരംഭിച്ചു. ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കൾ ബംഗനപ്പള്ളി മാമ്പഴമാണ് ഏറ്റവും കൂടുതൽ വാങ്ങിയത്. രത്‌നഗിരി അൽഫോൻസോ, സിന്ധുര, തോതാപുരി, കേസർ എന്നിവയാണ് മറ്റ് ജനപ്രിയ മാമ്പഴ ഇനങ്ങൾ. ആമസോൺ ഫ്രെഷിലെ എല്ലാ മാമ്പഴങ്ങളും ക്വാളിറ്റി പരിശോധനയ്ക്ക് ശേഷമാണ് ഉപഭോക്താക്കളിൽ എത്തുന്നത്. 249 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഓർഡറുകൾക്കും ഫ്രീ ഡെലിവറിയും സൂപ്പർ സേവർ ഡീലുകൾ, ബാസ്‌ക്കറ്റ് പർച്ചേസുകളിൽ പ്രതിമാസ/പ്രതിവാര ക്യാഷ്ബാക്ക് തുടങ്ങിയ ഓഫറുകളും ലഭ്യമാണ്. ഐസ്‌ക്രീം വാങ്ങുന്നവരുടെ എണ്ണത്തിൽ 20 ശതമാനവും ഡയറി, ഡയറി ഇതര പാനീയങ്ങൾ വാങ്ങുന്നവരിൽ 33 ശതമാനം വർദ്ധനവും ഉണ്ടായി.

Advertisement
Advertisement