കേരള ബാങ്കിന്റെ കാർഷിക സംഘങ്ങൾക്ക് തുടക്കം  

Saturday 25 May 2024 12:31 AM IST

തിരുവനന്തപരം :കേരള ബാങ്കിന് കീഴിൽ 24 കാർഷിക ഉത്പാദന സംഘങ്ങൾ (എഫ്.പി.ഒ) പ്രവർത്തനം തുടങ്ങി. നൂറ് സംഘങ്ങൾ തുടങ്ങാൻ പത്ത് കോടി രൂപ ബഡ്‌ജറ്റിൽ വകയിരുത്തിയിരുന്നു. ഇതിൽ 55 എണ്ണം തുടങ്ങാൻ തീരുമാനമായിരുന്നു. 300 അംഗങ്ങളുള്ള ഒരു സംഘത്തിന് 10 ലക്ഷം രൂപ മൂന്നു ഗഡുക്കളായി ലഭിക്കും.

കാർഷിക വിളകളുടെ സംഭരണം, വിതരണം, പ്രാഥമിക സംസ്‌ക്കരണം, മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണം എന്നിവയിൽ കേന്ദ്രീകരിച്ചാണ് എഫ്.പി.ഒകളും രൂപീകരിക്കുന്നത്.

ചെറുകിട കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ലഭ്യമാക്കാനും കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ടാണ് എഫ്.പി.ഒകൾ തുടങ്ങുന്നത്. മികച്ച രീതിയിൽ പ്രവർത്തിക്കുന്ന എഫ്.പി.ഒകൾക്ക് ഈടില്ലാതെ ബാങ്ക് വായ്പ ലഭ്യമാക്കും. അംഗങ്ങളുടെ പ്രവൃത്തി ഗ്രൂപ്പുകൾക്കും വായ്പ നൽകും.

 എഫ്.പി.ഒ ലക്ഷ്യം

1.കുറഞ്ഞ ചെലവിൽ യന്ത്രവൽക്കരണം
2.പുതിയ കൃഷി രീതികൾ
3. കുറഞ്ഞ ചെലവിൽ വിളവെടുപ്പ്, സംഭരണം, വിതരണം
4.വരുമാന വർദ്ധന
5.മൂല്യവർദ്ധിത ഉൽപ്പന്ന നിർമ്മാണം

Advertisement
Advertisement