ഭീഷണിയായി മരങ്ങളുടെ ശിഖരങ്ങൾ, അന്ന് തണൽ, ഇന്ന് അപകടം

Saturday 25 May 2024 12:35 AM IST
മിനി സിവിൽ സ്റ്റേഷന് മുമ്പിലെ മരം

പത്തനംതിട്ട : വേനലിൽ തണലൊരുക്കി ആശ്വാസമായ മരങ്ങൾ മഴക്കാലമായതോടെ ഭീഷണിയായി. മഴയിലും കാറ്റിലും ശിഖരങ്ങൾ ഒടിഞ്ഞുവീണുള്ള അപകടങ്ങൾ പതിവാണിപ്പോൾ. മുൻവർഷങ്ങളിൽ വാഹനത്തിന് മുകളിൽ മരം വീണ് മരണം വരെ സംഭവിച്ചിട്ടുണ്ട്. ഇത്തവണ മുൻകരുതൽ ഒന്നും സ്വീകരിക്കാത്തത് ആശങ്കയ്ക്കും വകനൽകുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിന് സമീപം വാകമരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണത് നാല് ഇരുചക്രവാഹനങ്ങളുടെ മുകളിലേക്കായിരുന്നു.

സ്വകാര്യവ്യക്തികളുടെ സ്ഥലത്ത് ജീവനോ സ്വത്തിനോ അപകടകരമായ നിലയിൽ നിൽക്കുന്ന വൃക്ഷങ്ങളും ശിഖരങ്ങളും സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മുറിച്ച് നീക്കണമെന്നും അല്ലാത്തപക്ഷം ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങളുടെയും ഉത്തരവാദി ഉടമയായിരിക്കുമെന്ന് നിരന്തരം മുന്നറിയിപ്പ് നൽകുന്നുണ്ട് അധികൃതർ.

അതേസമയം പൊതുസ്ഥലങ്ങളിലെ അപകടകരമായ മരങ്ങളോ ശിഖരങ്ങളോ മുറിച്ച് മാറ്റാൻ അധികൃതർ ശ്രമം നടത്തുന്നില്ല. മിനിസിവിൽ സ്റ്റേഷൻ റോഡ്, പോസ്റ്റ് ഓഫീസ്, കോളേജ് റോഡ്, ടി.കെ റോഡ്, റിംഗ് റോഡ്, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് മുമ്പിലുള്ള റോഡ് എന്നിവിടങ്ങളിലെ മരങ്ങൾ അപകടഭീഷണിയാണ്.

കോ​ന്നി​​ ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​നും​ ​വി​ല്ലേ​ജ് ​ഓ​ഫീ​സി​നും​ ​സ​മീ​പ​ത്തു​ ​നി​ൽ​ക്കു​ന്ന​ ​വൃ​ക്ഷ​ങ്ങ​ൾ​ ​അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ന്നു.​ ​ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ​ഓ​ഫീ​സി​ന്റെ​ ​മു​റ്റ​ത്തെ​ ​പെ​രു​മ​ര​വും​ ​സ​മീ​പ​ത്തെ​ ​വി​ല്ലേ​ജ് ​ഓ​ഫീ​സി​ലെ​ ​മ​ഹാ​ഗ​ണി​ ​മ​ര​വും​ ​കെ​ട്ടി​ട​ങ്ങ​ളോ​ട് ​ചേ​ർ​ന്നാ​ണ് ​നി​ൽ​ക്കു​ന്ന​ത്.​ ​

വേ​രു​ക​ൾ​ ​ദ്ര​വി​ച്ച് ​ ബ​ദാം​ ​മ​രം

കോ​ന്നി​ ​:​ ​മു​രി​ങ്ങ​മം​ഗ​ലം​ ​ജം​ഗ്ഷ​നി​ൽ​ ​വേ​രു​ക​ൾ​ ​ദ്ര​വി​ച്ചു​ ​അ​പ​ക​ട​ഭീ​ഷ​ണി​യാ​കു​ക​യാ​ണ് ​ബ​ദാം​ ​മ​രം.​ ​ഇ​തി​നു​ ​ചു​വ​ട്ടി​ൽ​ ​ര​ണ്ടു​ ​ക​ട​ക​ളും​ ​സ​മീ​പ​ത്ത് ​നി​ര​വ​ധി​ ​വ്യാ​പാ​ര​ ​സ്ഥാ​പ​ങ്ങ​ള​മു​ണ്ട്.​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ,​ ​കേ​ന്ദ്രീ​യ​ ​വി​ദ്യാ​ല​യം,​ ​സി.​എ​ഫ്.​ആ​ർ.​ഡി​ ​കോ​ളേ​ജ്,​ ​മു​രി​ങ്ങ​മം​ഗ​ലം​ ​മ​ഹാ​ദേ​വ​ർ​ ​ക്ഷേ​ത്രം​ ​എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് ​പോ​കു​ന്ന​തും​ ​ജം​ഗ്ഷ​നി​ൽ​ ​കൂ​ടി​യാ​ണ്.​ ​ഇ​തി​നു​ ​സ​മീ​പ​ത്ത് ​മു​രി​ങ്ങ​മം​ഗ​ലം​ ​മ​ഹാ​ദേ​വ​ർ​ ​ക്ഷേ​ത്ര​ ​പ​രി​സ​ര​ത്തെ​ ​ആ​ൽ​മ​ര​വും​ ​അ​ശോ​ക​മ​ര​വും​ ​അ​ടു​ത്തി​ടെ​ ​കാ​റ്റി​ലും​ ​മ​ഴ​യി​ലും​ ​ക​ട​പു​ഴ​കി​ ​വീ​ണി​രു​ന്നു.

പ​ന്ത​ള​ത്തും​ ​വ​ലി​യ​ ​ഭീ​ഷ​ണി

പ​ന്ത​ളം​ ​:​ ​പ​ന്ത​ള​ത്തും​ ​വ​ൻ​ ​വൃ​ക്ഷ​ങ്ങ​ൾ​ ​അ​പ​ക​ട​ ​ഭീ​ഷ​ണി​യാ​കു​ന്നു​ണ്ട്.
പ​ന്ത​ളം​ ​ടൗ​ണി​ലു​ള്ള​ ​വ​ലി​യ​ ​ആ​ൽ​മ​രം​ ​ഉ​യ​ർ​ത്തു​ന്ന​ ​ഭീ​ഷ​ണി​ ​ചെ​റു​ത​ല്ല.​ ​ആ​ലി​ന്റെ​ ​ശി​ഖ​ര​ങ്ങ​ൾ​ ​റോ​ഡി​ന്റെ​ ​മ​റു​വ​ശം​ ​വ​രെ​ ​വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന​തി​നാ​ൽ​ ​ട്രാ​ഫി​ക് ​സി​ഗ്‌​ന​ൽ​ ​ലൈ​റ്റു​ക​ളും​ ​മ​റ​യാ​റു​ണ്ട്.​ ​
നി​ര​വ​ധി​ ​യാ​ത്ര​ക്കാ​ർ​ ​ബ​സ് ​കാ​ത്തു​നി​ല്ക്കു​ന്ന​തും​ ​ആ​ലി​ൻ​ച്ചു​വ​ട്ടി​ലാ​ണ്.​ ​മെ​ഡി​ക്ക​ൽ​ ​മി​ഷ​ൻ​ ​ജം​ഗ്ഷ​നി​ലെ​ ​കാ​ത്തി​രി​പ്പു​ ​കേ​ന്ദ്ര​ത്തി​ന​രി​കി​ൽ​ ​അ​പ​ക​ട​ക​ര​മാ​യ​ ​രീ​തി​യി​ലാ​ണ് ​വാ​ക​മ​ര​ങ്ങ​ളു​ള്ള​ത്.​ ​പ​ന്ത​ളം​ ​-​ ​മാ​വേ​ലി​ക്ക​ര​ ​റോ​ഡി​ൽ​ ​കു​റു​ന്തോ​ട്ട​യം​ ​ച​ന്ത​യ്ക്ക് ​മു​ന്നി​ലെ​ ​മാ​വ് ​നി​ലം​പൊ​ത്താ​ൻ​ ​സാ​ദ്ധ്യ​ത​യു​ള്ള​തി​നാ​ൽ​ ​മു​റി​ച്ചു​നീ​ക്ക​ൻ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ക​ള​ക്ട​ർ​ ​നി​ർ​ദേ​ശം​ ​ന​ൽ​കി​യി​രു​ന്നു.

പ്രശ്നമാണ് ഇൗ ​ബ​ദാം​മ​രം

തി​രു​വ​ല്ല​ ​:​ ​സം​സ്ഥാ​ന​പാ​ത​യോ​ര​ത്ത് ​നി​ൽ​ക്കു​ന്ന​ ​ബ​ദാം​മ​രം​ ​യാ​ത്ര​ക്കാ​ർ​ക്ക് ​ഭീ​ഷ​ണി​യാ​കു​ന്നു.​ ​തി​രു​വ​ല്ല​ ​-​ ​അ​മ്പ​ല​പ്പു​ഴ​ ​സം​സ്ഥാ​ന​പാ​ത​യി​ൽ​ ​വൈ​ക്ക​ത്തി​ല്ലം​ ​ജം​ഗ്‌​ഷ​നി​ൽ​ ​നി​ൽ​ക്കു​ന്ന​ ​പ​തി​റ്റാ​ണ്ടു​ക​ൾ​ ​പ​ഴ​ക്ക​മു​ള്ള​ ​ബ​ദാം​മ​ര​മാ​ണി​ത്.​ ​റോ​ഡി​ലേ​ക്ക് ​ചാ​ഞ്ഞു​നി​ൽ​ക്കു​ന്ന​ ​മ​രം​ ​ഏ​തു​നി​മി​ഷ​വും​ ​നി​ലം​പൊ​ത്തു​മോ​യെ​ന്ന​ ​ആ​ശ​ങ്ക​യി​ലാ​ണ് ​ഇ​വി​ടു​ത്തെ​ ​ഓ​ട്ടോ​റി​ക്ഷാ​ ​ഡ്രൈ​വ​ർ​മാ​രും​ ​യാ​ത്ര​ക്കാ​രും.

Advertisement
Advertisement