"സർഗോത്സവം അരങ്ങ്" ഉദ്ഘാടനം ചെയ്തു

Saturday 25 May 2024 1:37 AM IST
കുടുംബശ്രീ സംഘടിപ്പിച്ച

തിരുവല്ല: നാടിന്റെ സംസ്കാരം നിലനിറുത്താൻ കലകൾക്ക് കഴിയുമെന്നു ഫോക്ലോർ അക്കാദമി മുൻചെയർമാനും നാടൻപാട്ട് കലാകാരനുമായ സി.ജെ കുട്ടപ്പൻ പറഞ്ഞു. കുടുംബശ്രീ സംഘടിപ്പിച്ച "സർഗോത്സവം അരങ്ങ്" ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുളിക്കീഴ്, മല്ലപ്പള്ളി ബ്ലോക്കുകളിലെ 14 സി.ഡി.എസുകളിലെ മത്സര വിജയികളെ ഉൾപ്പെടുത്തിയാണ് കലാമത്സരങ്ങൾ സംഘടിപ്പിച്ചത്. കുടുംബശ്രീ ജില്ലാമിഷൻ അസി.കോർഡിനേറ്റർ ബിന്ദുരേഖ കെ.അദ്ധ്യക്ഷത വഹിച്ചു. മായ അനിൽകുമാർ, അഡ്വ.വിജി നൈനാൻ, നിഷ അശോകൻ (കടപ്ര), ഏബ്രഹാംതോമസ് (പെരിങ്ങര), അനുരാധ സുരേഷ് (കുറ്റൂർ), ബിന്ദുമേരി തോമസ് (മല്ലപ്പള്ളി), ഉഷാ രാജേന്ദ്രൻ, ഇന്ദിരാഭായി, വത്സല ഗോപാലകൃഷ്ണൻ, ഗീതാപ്രസാദ്, ബിന്ദു എൻ.നായർ, ഷൈനി എം.ആർ, ലീലാമ്മ, രഞ്ജിനി അജിത്ത്,ശാന്തമ്മ ശശി, രാജിറോബി, ജോളി തോമസ്, ബിന്ദു പി.കെ, ബിന്ദു മനോജ്, സിന്ധു സി.കെ, അജിത് എസ്, അനിതാ സുരേഷ് എന്നിവർ സംസാരിച്ചു.

കൊറ്റനാട് സി.ഡി.എസിന് ഓവറോൾ ചാമ്പ്യൻഷിപ്പ്


തിരുവല്ല: കുടുംബശ്രീ സംഘടിപ്പിച്ച "സർഗോത്സവം അരങ്ങ്" കലോത്സവത്തിൽ അയൽക്കൂട്ട വിഭാഗത്തിലും ഓക്സിലറിഗ്രൂപ്പ്‌ വിഭാഗത്തിലും കൊറ്റനാട് സി.ഡി.എസ് ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. അയൽക്കൂട്ട വിഭാഗത്തിൽ തിരുവല്ല നഗരസഭ വെസ്റ്റ് സി.ഡി.എസും ഓക്സിലറി വിഭാഗത്തിൽ കല്ലൂപ്പാറ,ആനിക്കാട് സി.ഡി.എസുകളും റണ്ണർ അപ്പായി. 27മത്സരങ്ങളിലായി 14 സി.ഡി.എസുകളിൽ നിന്നും 250ലധികം മത്സരാർത്ഥികൾ മാറ്റുരച്ചു. സമാപനസമ്മേളനം കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ ആദില എസ്. ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക്‌ കോർഡിനേറ്റർമാരായ അനുവിന്ദ്, അനുശ്രീ, സഞ്ജു, രേഖ, വിനീത, റിൻസി, കമ്മ്യൂണിറ്റി ഓർഗനൈസർ അനു വി.ജോൺ, കുടുംബശ്രീ മെമ്പർ സെക്രട്ടറിമാർ, സി.ഡി.എസ് അക്കൗണ്ടന്റുമാർ, കമ്മ്യൂണിറ്റി കൗൺസിലർമാർ, അംബാസിഡർമാർ, റിസോഴ്സ്പേഴ്സന്മാർ,എം.ഇ.സിമാർ എന്നിവർ നേതൃത്വം നൽകി. ജില്ലാതല കലോത്സവം 28ന് പത്തനംതിട്ടയിൽ നടക്കും.

Advertisement
Advertisement