റോഡിൽ വെള്ളക്കെട്ട്

Saturday 25 May 2024 12:47 AM IST

കോന്നി : സെൻട്രൽ ജംഗ്ഷന് സമീപത്തെ ഇടവഴിയിലെ വെള്ളക്കെട്ട് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതായി പരാതി. സെൻട്രൽ ജംഗ്ഷൻ സമീപം പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ നിന്ന് കോന്നി ചന്ദനപ്പള്ളി റോഡിലേക്ക് കയറുന്ന ഇടവഴിയിലെ വെള്ളക്കെട്ടാണ് ബുദ്ധിമുട്ടായിരിക്കുന്നത്. കോന്നി - ചന്ദനപ്പള്ളി റോഡിൽ നിന്ന് പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലേക്ക് കയറുന്നതിനും, പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ സെൻട്രൽ ജംഗ്ഷന് സമീപത്ത് നിന്ന് വേഗത്തിൽ കോന്നി ചന്ദനപ്പള്ളി റോഡിലേക്ക് കയറുന്നതിനും കാൽനടയാത്രക്കാരും വാഹന യാത്രക്കാരും പതിവായി ഉപയോഗിക്കുന്ന റോഡാണിത്.

Advertisement
Advertisement