വീടുകളിൽ ഊണിന് സാമ്പാറും അവിയലും ഉൾപ്പെടെ ഒഴിവാക്കുന്നു,​ ചതിച്ചത് ഇവർ

Saturday 25 May 2024 12:34 AM IST

കോട്ടയം : സ്കൂൾ തുറക്കലും പകർച്ചപ്പനിയുടെ ആശുപത്രി ചെലവുകൾക്കുമിടയിൽ നിത്യോപയോഗ സാധനവിലയും കുതിച്ചുയർന്നത് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു. കിലോയ്ക്ക് 80 രൂപയിൽ താഴെ പച്ചക്കറി ഇനങ്ങളില്ല.

ബീൻസ് സർവകാല റെക്കാഡ് വിലയായ 180-200ൽ എത്തി. പയറും,പാവക്കയും ,കാരറ്റും നൂറിൽ തൊടാറായി. 60 ൽ നിന്ന് 80 ലേക്ക് കുതിക്കുന്ന തക്കാളിയ്ക്ക് ഒപ്പം ചേനയും മുരിങ്ങക്കായുമുണ്ട്. സവാള മാത്രമാണ് 30 ൽ നിൽക്കുന്നത്. ഉള്ളി 80-100 രൂപയാണ്. വേനലിൽ തമിഴ്നാട്ടിലെ പച്ചക്കറി കൃഷി ഉണങ്ങിയതാണ് വില വർദ്ധനവിന് കാരണം. കേരളത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം കൃഷി നശിച്ചത് ഓണക്കാല വിളവിനെയും പ്രതികൂലമായി ബാധിച്ചേക്കും.

മത്സ്യ - മാംസ വിലയും, ഇറച്ചി വിലയും കുതിച്ചുയർന്നു. ചാക്കരി, കുത്തരി വില കിലോയ്ക്ക് നാലുമുതൽ ആറ് രൂപവരെ ഉയർന്നപ്പോൾ ബ്രാൻഡഡ് അരിവില 10 - 20 രൂപ ഉയർന്നു. പഞ്ചസാര, ഉഴുന്ന്, പയർ,പരിപ്പ്, തുടങ്ങിയവയുടെ വിലയും വർദ്ധിച്ചു.

നിത്യോപയോഗ സാധനവിലയും വർദ്ധിച്ചത് സാധാരണക്കാരെയാണ് ബാധിക്കുക. സപ്ലൈകോയിൽ സബ്സിഡി സാധനങ്ങളുമില്ല.

ശാന്ത (വീട്ടമ്മ)

Advertisement
Advertisement