42 പൊലീസ് ഉദ്യോഗസ്ഥർക്ക് യാത്രഅയപ്പ്

Saturday 25 May 2024 1:32 AM IST

കൊല്ലം: കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്റെയും കേരള പൊലീസ് അസോസിയേഷന്റെയും കൊല്ലം സിറ്റി ജില്ലാ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഈ മാസം പൊലീസ് സർവീസിൽ നിന്നും വിരമിക്കുന്ന കൊല്ലം സിറ്റിയിലെ 42 പൊലീസ് ഉദ്യോഗസ്ഥർക്ക് യാത്രഅയപ്പ് നൽകി.

കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ വിവേക് കുമാർ യോഗം ഉദ്ഘാടനം ചെയ്തു. പൊലീസ് അസോ. ജില്ലാ പ്രസിഡന്റ് എൽ.വിജയൻ അദ്ധ്യക്ഷനായി. അഡി. എസ്.പി എം.കെ.സുൽഫിക്കർ മുഖ്യപ്രഭാഷണം നടത്തി. കെ.പി.എ സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ഷിനോദാസ്, പൊലീസ് ഓഫീസേഴ്സ് അസോ. സംസ്ഥാന ജനറൽ സെക്രട്ടറി വി.ചന്ദ്രശേഖരൻ, സ്പെഷ്യൽ ബ്രാഞ്ച് എ.സി.പി കെ.ആർ.പ്രതീക്, കേരള പൊലീസ് പെൻഷണേഴ്‌സ് അസോ. ജില്ലാ സെക്രട്ടറി സി.ഡി.സുരേഷ് കുമാർ, കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതി അംഗം കെ.സുനി, ജില്ലാ പൊലീസ് സൊസൈറ്റി സെക്രട്ടറി ബി.എസ്.സനോജ്, കെ.പി.എ ജില്ലാ സെക്രട്ടറി സി. വിമൽ കുമാർ എന്നിവർ മറുപടി പ്രസംഗം നടത്തി. ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി എം.എ.നസീർ, വനിതാ പൊലീസ് സ്റ്റേഷൻ സി.ഐ ജി.അനിലകുമാരി, എസ്.ഐമാരായ ജയൻ സക്കറിയ, സായി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ജിജു.സി.നായർ സ്വാഗതവും ട്രഷറർ ടി.കണ്ണൻ നന്ദിയും പറഞ്ഞു.

Advertisement
Advertisement