കുടുംബശ്രീ മുഖേന മുരിങ്ങാകൃഷി

Sunday 26 May 2024 12:38 AM IST

കൊച്ചി: മുരിങ്ങാ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും മൂല്യവർദ്ധിത ഉത്പന്നങ്ങൾ നിർമ്മിക്കാനും ദേശീയ ശില്പശാല കൊച്ചിയിൽ സംഘടിപ്പിച്ചു. ഇൻഡോ ജർമ്മൻ പദ്ധതിയായി ദേശീയ ഗ്രാമീണ ഉപജീവന മിഷൻ പദ്ധതി കേരളത്തിൽ കുടുംബശ്രീ മുഖേനയാണ് ശില്പശാല സംഘടിപ്പിച്ചത്.

പോഷകാഹാര സമൃദ്ധമായ മുരിങ്ങയുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ആവശ്യമായ പരിശീലനം ഗ്രാമീണ മേഖലയിൽ നൽകുകയാണ് ലക്ഷ്യം. കുടുംബശ്രീ സംസ്ഥാന മിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക്ക് ശില്പശാല ഉദ്ഘാടനം ചെയ്തു. സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഷമീന സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം.ഡി സന്തോഷ് സംസാരിച്ചു.

Advertisement
Advertisement