ഗുരുദേവൻ ഉപയോഗിച്ചിരുന്ന കസേര ശിവഗിരി മഠത്തിന്

Sunday 26 May 2024 12:00 AM IST

ശിവഗിരി : ഗുരുദേവ ഭക്തനും ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സഹയാത്രികനുമായിരുന്ന അന്തരിച്ച കുന്നംകരി സോമൻ പൂജാമുറിയിൽ നിധി പോലെ സൂക്ഷിച്ചിരുന്ന കസേര ഇനിമുതൽ ശിവഗിരി മഠത്തിൽ ഭക്തർക്ക് ദർശിക്കാനാവും വിധം സംരക്ഷിക്കും. ഗുരുദേവൻ കുട്ടനാട്ടിലൂടെ സഞ്ചരിച്ച വേളയിൽ ഇരിക്കുന്നതിനായി നിർമ്മിച്ച കസേര കൈമാറി സോമന്റെ പക്കലെത്തിയപ്പോൾ പൂജാമുറിയിൽ ഇടംപിടിക്കുകയായിരുന്നു. കസേര തന്റെ പക്കൽ ലഭ്യമായശേഷം തനിക്കും കുടുംബത്തിനും വലിയ പുരോഗതി കൈവന്നതായി കുടുംബം വിശ്വസിച്ചുപോരുന്നു. ഇക്കഴിഞ്ഞ ഒൻപതിനായിരുന്നു കുന്നംകരി സോമന്റെ വിയോഗം. കുന്നംകരി എസ്.എൻ.ഡി.പി. യോഗം ശാഖ സെക്രട്ടറി, പ്രസിഡന്റ്, ശിവഗിരി മഠം ഗുരുധർമ്മ പ്രചരണ സഭ കേന്ദ്രസമിതിയംഗം എന്നിങ്ങനെ വിവിധ തുറകളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള സോമൻ ശിവഗിരി മഠത്തിന്റെയും ശാഖ സ്ഥാപനമായ മുഹമ്മ വിശ്വഗാജി മഠത്തിന്റെയും വികസന പ്രവർത്തനങ്ങളിൽ ഏറെ ശ്രദ്ധിച്ചിരുന്നു. മക്കളായ പ്രേംജി, പ്രശാന്ത്, പ്രവീൺ ആർ. സോമൻ എന്നിവരാണ് നാളെ കസേര ശിവഗിരിയിൽ എത്തിക്കുക.

ജ​ന​കീ​യ​ ​ശു​ചീ​ക​ര​ണ​ ​യ​ജ്ഞം

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന് ​മു​ന്നോ​ടി​യാ​യി​ ​സ്കൂ​ളു​ക​ളി​ലും​ ​പ​രി​സ​ര​ത്തും​ ​ജ​ന​കീ​യ​ ​ശു​ചീ​ക​ര​ണ​ ​യ​ജ്ഞം​ ​ആ​രം​ഭി​ച്ചു.​ ​ഇ​ന്ന​ലെ​ ​ക​ര​മ​ന​ ​ഗ​വ.​ ​ബോ​യ്സ് ​എ​ച്ച്.​എ​സ്.​എ​സി​ൽ​ ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി​ ​സം​സ്ഥാ​ന​ത​ല​ ​ഉ​ദ്ഘാ​ട​നം​ ​നി​ർ​വ​ഹി​ച്ചു.​ ​ശു​ചീ​ക​ര​ണ​ ​യ​ജ്ഞ​ത്തോ​ടെ​യാ​ണ് ​മു​ഴു​വ​ൻ​ ​സ്കൂ​ളു​ക​ളും​ ​പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നൊ​രു​ങ്ങു​ന്ന​തെ​ന്ന് ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​ഒ​രാ​ഴ്ച​ ​നീ​ണ്ടു​ ​നി​ൽ​ക്കു​ന്ന​ ​ശു​ചീ​ക​ര​ണ​ത്തി​ൽ​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ,​ ​അ​ദ്ധ്യാ​പ​ക​ർ,​ ​തൊ​ഴി​ലാ​ളി​ക​ൾ,​ ​ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ,​ ​എ​ൻ.​എ​സ്.​എ​സ്,​ ​എ​സ്.​പി.​സി,​ ​സ്കൗ​ട്ട്സ് ​കേ​ഡ​റ്റു​ക​ൾ,​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ,​ ​വി​ദ്യാ​ർ​ത്ഥി​-​യു​വ​ജ​ന​–​ ​മ​ഹി​ളാ​ ​സം​ഘ​ട​ന​ക​ൾ​ ​തു​ട​ങ്ങി​വ​ർ​ ​ഭാ​ഗ​മാ​കും.​ ​'​മാ​ലി​ന്യ​മു​ക്ത​ ​വി​ദ്യാ​ല​യം​'​ ​എ​ന്ന​താ​ണ് ​സ​ർ​ക്കാ​രി​ന്റെ​ ​മു​ദ്രാ​വാ​ക്യം.​ ​പ്ര​വേ​ശ​നോ​ത്സ​വം​ ​പോ​സ്റ്റ​റും​ ​മ​ന്ത്രി​ ​പ്ര​കാ​ശ​നം​ ​ചെ​യ്തു.​ ​മേ​യ​ർ​ ​ആ​ര്യാ​ ​രാ​ജേ​ന്ദ്ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​വി​ദ്യാ​ഭ്യാ​സ​ ​ഡെ​പ്യൂ​ട്ടി​ ​ഡ​യ​റ​ക്ട​ർ​ ​ഷൈ​ൻ​മോ​ൻ,​ ​എ​സ്.​സി.​ഇ.​ആ​ർ.​ടി​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ജ​യ​പ്ര​കാ​ശ്.​ആ​ർ.​കെ,​ ​എ​സ്.​എ​സ്.​കെ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​എ.​സു​പ്രി​യ,​ ​വാ​ർ​ഡ് ​കൗ​ൺ​സ​ല​ർ​ ​മ​ഞ്ജു.​ജി.​എ​സ്,​ ​മ​ന്ത്രി​യു​ടെ​ ​പ്രൈ​വ​റ്റ് ​സെ​ക്ര​ട്ട​റി​ ​പി.​രാ​മ​ച​ന്ദ്ര​ൻ​ ​നാ​യ​ർ,​ ​സ്കോ​ൾ​ ​കേ​ര​ള​ ​വൈ​സ് ​ചെ​യ​ർ​മാ​ൻ​ ​ഡോ.​വി.​പ്ര​മോ​ദ് ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.​ ​സി.​ഐ.​ടി​യു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ചാ​ല​ ​ത​മി​ഴ് ​സ്കൂ​ളി​ലെ​ ​ശു​ചീ​ക​ര​ണ​ത്തി​ന് ​മ​ന്ത്രി​ ​വി.​ശി​വ​ൻ​കു​ട്ടി,​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​ആ​ർ.​രാ​മു,​ ​സം​സ്ഥാ​ന​ ​വൈ​സ് ​പ്ര​സി​ഡ​ന്റ് ​എ​സ്.​പു​ഷ്പ​ല​ത,​ ​എ​ൻ.​സു​ന്ദ​രം​പി​ള്ള,​ ​ഹ​യ​ർ​ ​സെ​ക്ക​ൻ​ഡ​റി​ ​പ്രി​ൻ​സി​പ്പ​ൽ​ ​റീ​ന.​എ​ച്ച്.​ആ​ർ,​ ​ഹൈ​സ്കൂ​ൾ​ ​ഹെ​ഡ്മാ​സ്റ്റ​ർ​ ​സ​ജി.​വി.​എ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​നേ​തൃ​ത്വം​ ​ന​ൽ​കി.

Advertisement
Advertisement