ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴ

Sunday 26 May 2024 4:50 AM IST

തിരുവനന്തപുരം: കേരള തീരത്ത് രൂപപ്പെട്ട ചക്രവാതച്ചുഴി ദുർബലമായതോടെ ഇന്നലെ സംസ്ഥാനത്ത് മഴ കുറഞ്ഞു. ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട മഴയുണ്ടാകും.

അതേസമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്നലെ 'റിമാൽ" ചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. ഇന്ന് അർദ്ധ രാത്രിയോടെ ബംഗ്ലാദേശ്-പശ്ചിമ ബംഗാൾ തീരത്ത് സാഗർ ദ്വീപിനും ഖേപുപാറയ്ക്കുമിടയിൽ ഇത് കരയിൽ പ്രവേശിക്കും. കേരള തീരത്ത് ഇന്ന് 3.1 മീറ്റർ വരെ ഉയർന്ന തിരമാല‌യ്‌ക്ക് സാദ്ധ്യതയുള്ളതിനാൽ മത്സ്യബന്ധനം പാടില്ല. മഴക്കെടുതിയിൽ ഒരാൾ കൂടി മരിച്ചു. വെള്ളിയാഴ്ച രാവിലെ കോട്ടയം ആർപ്പൂക്കര കൈപ്പുഴമുട്ടിൽ ഹൗസ് ബോട്ടിൽ നിന്ന് വെള്ളത്തിൽ വീണ് കാണാതായ കുമരകം സ്വദേശി അനീഷിന്റെ (46) മൃതദേഹമാണ് ഇന്നലെ ലഭിച്ചത്.

യെല്ലോ അലർട്ട്

യെല്ലോ അലർട്ട് ഇന്ന്: പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം

Advertisement
Advertisement