അൽ മുക്താദിർ ജുവലറിയിൽ പണിക്കൂലിയില്ലാതെ ആഭരണങ്ങൾ വാങ്ങാം

Sunday 26 May 2024 12:39 AM IST

കൊച്ചി: അൽ മുക്താദിർ ജുവലറി ഗ്രൂപ്പിൽ നിന്നും പൂർണമായും പണിക്കൂലി ഒഴിവാക്കി എല്ലാ ആഭരണങ്ങളും വാങ്ങുന്നതിന് അവസരമൊരുങ്ങുന്നു. ആന്റിക്, ചെട്ടിനാട്, അൺകട്ട് ഡയമണ്ട്, നഗാസ്, കൽക്കത്ത, ടർക്കിഷ് തുടങ്ങി എല്ലാ ആഭരണങ്ങളും പണിക്കൂലിയില്ലാതെ ഇപ്പോൾ വാങ്ങാം. ബി.ഐ.എസ്, എച്ച്.ഐ.യു.ഡി, ഹാൾമാർക്കിംഗ് എന്നിവയുള്ള പരിശുദ്ധ സ്വർണം മാത്രമാണ് വിൽക്കുന്നതെന്ന് അൽ മുക്താദിർ ഉടമകൾ വ്യക്തമാക്കുന്നു. ഇതിന് ലൈഫ് ടൈം വാറണ്ടിയും നൽകുന്നു. ഇതോടൊപ്പം ബിഗ് ഓഫറായി ഇന്നോവ ഹൈക്രോസ് കാർ നറുക്കെടുപ്പിലൂടെ ഭാഗ്യശാലിക്ക് സമ്മാനമായി നൽകുന്നു. അഞ്ച് പവനോ അതിൽ കൂടുതലോ സ്വർണം വാങ്ങുന്നവരിൽ നിന്നാണ് നറുക്കെടുപ്പിലൂടെ ഭാഗ്യശാലിയെ തെരഞ്ഞെടുക്കുന്നത്.
'ഇനി ഇരട്ടി സ്വർണ്ണം നേടാം' സീസൺ - 2-വിൽ ഭാഗ്യവധുവിന് വിവാഹ സ്വർണാഭരണ സമ്മാനം നറുക്കെടുപ്പിലൂടെ നൽകുന്നു. ഒന്നാം സമ്മാനമായി വാങ്ങുന്ന സ്വർണാഭരണത്തിന്റെ അതേ തൂക്കത്തിലും രണ്ടാം സമ്മാമായി 50 ശതമാനം സ്വർണവും മൂന്നാം സമ്മാനമായി 25 ശതമാനം സ്വർണവും സമ്മാനമായി ലഭിക്കും. എല്ലാ ഞായറാഴ്ച്ചയും ഷോറൂം തുറന്ന് പ്രവർത്തിക്കും.
ചെറുകിട സ്വർണ്ണ കച്ചവടക്കാർക്കായി അൽ മുക്താദിർ ഗോൾഡ് ബുള്യൻ ബാറുകളും മികച്ച വിലയിളവോടെ വാങ്ങാനാകും ഇന്ത്യയിലും വിദേശത്തുമായി 31 ഷോറൂമുകളാണുള്ളത്.

Advertisement
Advertisement