ക്ഷേമപെൻഷന് 900 കോടി അനുവദിച്ചു

Sunday 26 May 2024 2:00 AM IST

തിരുവനന്തപുരം: ഒരുമാസത്തെ ക്ഷേമപെൻഷൻ വിതരണത്തിന് 900കോടിരൂപ അനുവദിച്ച് ധനവകുപ്പ്. ഇതോടെ ഡിസംബർ മാസത്ത ക്ഷേമപെൻഷൻ കൂടി ലഭിക്കും. ഇനി ജനുവരി മുതലുള്ള കുടിശികയാണുള്ളത്. ഏപ്രിലിൽ രണ്ടുമാസത്തെയും മാർച്ചിൽ ഒരുമാസത്തെയും ക്ഷേമപെൻഷൻ നൽകിയിരുന്നു. മസ്റ്ററിംഗ് പൂർത്തിയാക്കി സംസ്ഥാനത്തെ 52 ലക്ഷത്തോളം പേർക്ക് അടുത്തയാഴ്ച പെൻഷൻ കിട്ടും. ഏപ്രിൽ മുതൽ പെൻഷൻ മുടക്കമില്ലാതെ വിതരണം നടത്തുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ ഉറപ്പ് നൽകിയിരുന്നു.

Advertisement
Advertisement