കളിമണ്ണിൽ കളിയാട്ടം!

Sunday 26 May 2024 4:05 AM IST

ഫ്രഞ്ച് ഓപ്പണിന് ഇന്ന് തുടക്കം

പാരീസ്: പാരീസിലെ റോളാങ് ഗാരസിലെ കളിമൺ കോർട്ടിൽ ഇനി കളിയാരവം. സീസണിലെ രണ്ടാമത്തെ ഗ്രാൻസ്ലാം ടെന്നിസ് ടൂർണമെന്റായ ഫ്രഞ്ച് ഓപ്പണിന് ഇന്ന് തുടക്കമാകും. ഇനിയുള്ള രണ്ടാഴ്ചക്കാലം പാരീസ് തീപാറും പോരാട്ടങ്ങളായിരിക്കും. ഇന്ത്യൻ സമയം ഇന്നുച്ചയ്ക്ക് 2.30 മുതൽ മത്സരം തുടങ്ങും.

നദാലിസം

കളിമൺ കോർട്ടിന്റെ രാജകുമാരൻ സ്പാനിഷ് ഇതിഹാസ താരം റാഫേൽ നദാലിന്റെ കരിയറിലെ അവസാന ഫ്രഞ്ച് ഓപ്പൺ ‌ടൂർണമന്റാണ് ഇതെന്നാണ് ആരാധകർ കരുതിയതെങ്കിലും അക്കാര്യത്തിൽ ഉറപ്പ് പറയാനാകില്ലെന്ന് നദാൽ തന്നെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 37കാരനായ നദാൽ ഫ്രഞ്ച് ഓപ്പണിൽ 14 തവണ ചാമ്പ്യനായിട്ടുണ്ട്. ഏറ്റനും കൂടുതൽ തവണ ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് കിരീടം നേടിയ താരവും നദാൽ തന്നെ. 2022ൽ ഫ്രഞ്ച് ഓപ്പണിൽ ചാമ്പ്യനായാണ് നദാൽ ഏറ്റവും കൂടുതൽ ഗ്രാൻസ്ലാം പുരുഷ സിംഗിൾസ് കിരീടങ്ങൾ നേടിയ താരമെന്ന നേട്ടം സ്വന്തമാക്കിയത്( പിന്നീട് ജോക്കോവിച്ച് നദാലിനെ മറികടന്നിരുന്നു).

കഴിഞ്ഞ തവണ വയറിലേറ്റ പരിക്കിനെ തുടർന്ന് കഴിഞ്ഞ തവണ നദാൽ ഫ്രഞ്ച് ഓപ്പണിൽ പങ്കെടുത്തിരുന്നില്ല. അടുത്ത തിങ്കളാഴച 38 വയസു തികയുന്ന നദാൽ പരിക്കിനെത്തുടർന്ന് 2023 ജനുവരിക്ക് ശേഷൺ 15 മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. നിലവിൽ 276-ാം റാങ്കിലുളഅള നദാൽ സീഡില്ലാതാരമായാണ് മത്സരത്തിനിറങ്ങുന്നത്. ഇന്ന് നടക്കുന്ന ഒന്നാം റൗണ്ട് പോരാട്ടത്തിൽ 4-ാം റാങ്കുകാരൻ ജർമ്മനിയുടെ അലക്സാണ്ടർ സ്വരേവാണ് നദാലിന്റെ എതിരാളി. നിലവിലെ ചാമ്പ്യൻ നൊവാക്ക് ജോക്കോവിച്ചും ഇത്തവണ അത്ര മികച്ച രീതിയിലല്ല കളത്തിലിറങ്ങുന്നത്. 37കാരനായ താരം വൈൽഡ് കാർഡ് എൻട്രിയുമായാണ് മത്സരിക്കാനിറങ്ങുന്നത്.

ഇന്ത്യയുടെ സുമിത്

പുരുഷ സിംഗിൾസിൽ ഇന്ത്യൻ താരം സുമിത് നാഗലും മത്സരിക്കാനിറങ്ങുന്നുണ്ട്. 5 വർഷങ്ങൾക്ക് ശേഷമാണ് ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസിൽ ഒരിന്ത്യൻ താരം മത്സരിക്കുന്നത്.

ലൈവ്

സോൺ ടെൻ ചാനലുകളിലും സോണിലിവിലും.

Advertisement
Advertisement