തിരുവനന്തപുരം ചാമ്പ്യന്മാർ

Sunday 26 May 2024 4:07 AM IST

തിരുവനന്തപുരം: കേരളക്രിക്കറ്റ് അസോസിയേഷൻ നടത്തിയ എൻ.എസ്.കെ ട്രോഫി സംസ്ഥാന ട്വന്റി-20 ചാമ്പ്യൻഷിപ്പിൽ തിരുവനന്തപുരം ചാമ്പ്യന്മാരായി. തുമ്പയിൽ നടന്ന ഫൈനലിൽ ആലപ്പുഴയ്ക്കെതിരെ 1 വിക്കറ്റിന്റെ നാടകീയ ജയം നേടിയാണ് തിരുവനന്തപുരം കിരീടം നേടിയത്. 15 ഓവറായി ചരുക്കിയ ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ്ആലപ്പുഴ 7 വിക്കറ്റ് നഷ്ടത്തിൽ 123 റൺസെടുത്തു. മറുപടിക്കിറങ്ങിയ തിരുവനന്തപുരം 2 പന്ത് ശേഷിക്കെ 9 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി (125/9)​.

Advertisement
Advertisement