ഫൈനലി സിന്ധു

Sunday 26 May 2024 4:13 AM IST

ക്വലാലംപൂ‌ർ: ഇന്ത്യൻ എയ്‌സ് പി.വി സിന്ധു മലേഷ്യ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനലിൽ കടന്നു. തായ് താരംബുസാനൻ ഓംഗ്ബമ്രുംഗ്‌പാനിനെതിരായ മൂന്ന് ഗെയിം നീണ്ട വാശിയേറിയ സെമി ഫൈനലിൽ ആദ്യം ഗെയിം നഷ്ടമാക്കിയ ശേഷമാണ് അടുത്ത രണ്ട് ഗെയിമും സ്വന്തമാക്കി സിന്ധു വിജയിച്ച കയറിയത്. 88 മിനിട്ടോളം നീണ്ടു നിന്ന മാരത്തൺ പോരാട്ടത്തിൽ 13-21,21-16,21-12നായിരുന്നു സിന്ധുവിന്റെ ജയം. ചൈനീസ് താരം വാംഗ് ഷി യിയാണ് ഇന്ന് നടക്കുന്ന ഫൈനലിൽ സിന്ധുവിന്റെ എതിരാളി.

ഒരുവർഷത്തിന് ശേഷമാണ് സിന്ധു ഒരു ബി.ഡബ്ല്യു.എഫ് വേൾഡ് ടൂറിന്റെ ഫൈനലിൽ എത്തുന്നത്. 2023 ഏപ്രിലിൽ സ്പെയിൻ മാസ്റ്റേഴ്സിലാണ് സിന്ധു അവസാനമായി ഒരു ബി.ഡബ്ല്യു.എഫ് വേൾഡ് ടൂറിന്റെ ഫൈനലിൽ കളിച്ചത്.

Advertisement
Advertisement