എം.കെ.രാജഗോപാലൻ കളരിപ്പയറ്റ് അസോ.പ്രസിഡന്റ്

Sunday 26 May 2024 4:14 AM IST
ഡോ.അമ്പു.ആർ.നായർ.

തിരുവനന്തപുരം: കേരള കളരിപ്പയറ്റ് അസോസിയേഷൻ പ്രസിഡന്റായി കോഴിക്കോട് എം.കെ.രാജഗോപാലിനേയും സെക്രട്ടറിയായി ഡോ.അമ്പു.ആർ.നായരേയും സ്പോർട്സ് കൗൺസിൽ ഹാളിൽ ചേർന്ന വാർഷിക ജനറൽ ബോഡിയോഗം തിരഞ്ഞെടുത്തു.കെ.പി.ജയപ്രകാശ്,പി.ആർ.ശശി,പി.വി.സോമൻ(വൈസ് പ്രസിഡന്റുമാർ),കെ.മുഹമ്മദ്ഹനീഫ,വി.ബാബുരാജ്,ജി.രാധാകൃഷ്ണൻ (ജോ.സെക്രട്ടറിമാർ),പി.കൃഷ്ണപിള്ള(ട്രഷറർ)കെ.പി.കൃഷ്ണദാസ്(ഒാർഗനൈസിംഗ് സെക്രട്ടറി) അഡ്വ.പൂന്തുറ സോമൻ(സ്പോർട്സ് കൗൺസിൽ പ്രതിനിധി) എന്നിവരാണ് മറ്റ് ഭാരവാഹികൾ.ഭാരവാഹിതിരഞ്ഞെടുപ്പിൽ സ്പോർട്സ് കൗൺസിൽ നിരീക്ഷകനായി എ.എം.കെ.നിസാറും,വരാണാധികാരിയായി വി.ശൈലജനും പങ്കെടുത്തു.

Advertisement
Advertisement