'എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല, കാറിനുള്ളിലേക്ക് വെള്ളം ഇരച്ചെത്തി': ഞെട്ടൽ മാറാതെ നാലുപേർ

Sunday 26 May 2024 8:34 AM IST

കോട്ടയം: ഗൂഗിൾ മാപ്പിന്റെ ചതിയിൽ നിറഞ്ഞൊഴുകുന്ന തോട്ടിലേക്ക് പതിച്ച കാറിൽ നിന്ന് രക്ഷപ്പെട്ടെങ്കിലും ഇപ്പോഴും ആ നാലുപേർക്ക് ഞെട്ടൽ മാറിയിട്ടില്ല. മൂ​ന്നാ​റി​ൽ​ ​നി​ന്ന് ​കു​മ​ര​കം​ ​വ​ഴി​ ​ആ​ല​പ്പു​ഴ​യ്ക്ക് ​പോ​കാ​നെ​ത്തി​യ​ ഹൈ​ദ​രാ​ബാ​ദു​കാ​രാ​യ​ ​​തൗ​ഫി​ക്ക് ​(29​),​അ​ശ്വ​ന്ത് ​(21​),​ ​മാ​ധ​വ് ​(23​),​ ​അ​ഭി​രാ​മി​ ​(23​)​ ​എ​ന്നി​വ​രാ​ണ് ​കാറിലുണ്ടായിരുന്നത്.'എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. വലിയ ശബ്ദത്താേടെ കാർ തോട്ടിലേക്ക് പതിച്ചു. പാെടുന്നനെ കാറിനുള്ളിലേക്ക് വെള്ളം ഇരച്ചെത്തി.ചുറ്റും വെള്ളവും കൂരിരുട്ടും. നിലവിളിച്ചെങ്കിലും പുറത്തുകേട്ടില്ല.എല്ലാവരും മരണം ഉറപ്പിച്ചു. കാറിന്റെ ചില്ല് തകർക്കാനായതാണ് രക്ഷയായത്. ഒരുവിധം കരയ്ക്കുകയറി. ഫോൺ നനഞ്ഞുപോയെങ്കിലും പ്രവർത്തിക്കുന്നുണ്ടായിരുന്നു. അതുപയോഗിച്ചാണ് പൊലീസിനെ വിവരമറിയിച്ചത്' അത്ഭുതകരമായി രക്ഷപ്പെട്ടവർ പറയുന്നു. മൂന്നുദിവസം മുമ്പാണ് ഇവർ കേരളത്തിലേക്ക് തിരിച്ചത്.

ഇ​ന്ന​ലെ​ ​പു​ല​ർ​ച്ചെ​ ​മൂ​ന്നു​ ​മ​ണി​യോ​ടെ​ ​കു​റു​പ്പ​ന്ത​റ​ ​ക​ട​വി​ലാണ് ഇവരുടെ കാർ ​ ​അ​ക​പ്പെ​ട്ട​ത്.​​മാ​ഞ്ഞൂ​ർ​ ​ക​വ​ല​ ​വ​ഴി​ ​ക​ട​വി​നു​ ​സ​മീ​പം​ ​എ​ത്തി​യ​പ്പോ​ൾ​ ​ക​ന​ത്ത​മ​ഴ​യി​ൽ​ ​വ​ഴി​തെ​റ്റു​ക​യാ​യി​രു​ന്നു.ഇ​വി​ടെ​ ​ദി​ശാ​ബോ​ർ​ഡു​ക​ളി​ല്ല.​ ​റോ​ഡ് ​ര​ണ്ടാ​യി​ ​തി​രി​യു​ന്ന​ ​ഭാ​ഗ​ത്തു​നി​ന്ന് ​വാ​ഹ​നം​ ​നേ​രെ​ ​ക​ട​വി​ലേ​ക്കാ​ണ് ​പോ​യ​ത്.​ ​തോ​ട്ടി​ലേ​ക്ക് ​കാ​റി​ന്റെ​ ​മു​ൻ​ഭാ​ഗം​ ​ഇ​റ​ങ്ങി​യ​പ്പോ​ൾ​ത്ത​ന്നെ​ ​നാ​ലു​പേ​രും​ ​സാ​ഹ​സി​ക​മാ​യി​ പു​റ​ത്തേ​ക്കി​റ​ങ്ങി.​ ​കാ​ർ​ ​തോ​ടി​ന്റെ​ ​തി​ട്ട​യി​ൽ​ ​ഇ​ടി​ച്ചു​നി​ന്ന​താ​ണ് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​സ​ഹാ​യ​മാ​യ​ത്.​ ​ഇ​വ​ർ​ ​പു​റ​ത്തി​റ​ങ്ങി​ ​നി​മി​ഷ​ങ്ങ​ൾ​ക്ക​കം​ ​കാ​ർ​ ​പൂ​ർ​ണ​മാ​യും​ ​വെ​ള്ള​ത്തി​ൽ​ ​മു​ങ്ങി.​ ​തോ​ട്ടി​ലൂ​ടെ​ 150​ ​മീ​റ്റ​റോ​ളം​ ​ദൂ​രം​ ​കാ​ർ​ ​ഒ​ഴു​കി​പ്പോ​യി.​ ​


വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ ​സ​മീ​പ​വീ​ടു​ക​ളി​ലെ​ത്തി​ ​വി​വ​രം​ ​പ​റ​ഞ്ഞ​തോ​ടെ​ ​നാ​ട്ടു​കാ​ർ​ ​ഓ​ടി​യെ​ത്തി.​ ​ഏ​റെ​നേ​രം​ ​സ്ഥ​ല​ത്ത് ​തി​ര​ച്ചി​ൽ​ ​ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ​വാ​ഹ​നം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​ക​ടു​ത്തു​രു​ത്തി​ ​പൊ​ലീ​സും​ ​ഫ​യ​ർ​ഫോ​ഴ്സു​മെ​ത്തി​ ​ക്രെ​യി​ന്റെ​ ​സ​ഹാ​യ​ത്തോ​ടെ​ ​മ​ണി​ക്കൂ​റു​ക​ൾ​ ​പ​രി​ശ്ര​മി​ച്ച് ​വാ​ഹ​നം​ ​പു​റ​ത്തെ​ടു​ത്തു.കാ​റി​ന്റെ​ ​വേ​ഗ​ത​ ​കു​റ​വാ​യ​തി​നാ​ലാ​ണ് ​ര​ക്ഷ​പ്പെ​ടാ​ൻ​ ​ക​ഴി​ഞ്ഞ​തെ​ന്ന് ​വാ​ഹ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ​ ​പ​റ​ഞ്ഞു.​ ​ഇ​വ​രു​ടെ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും​ ​ബാ​ഗു​ക​ളും​ ​വാ​ഹ​ന​ത്തി​ന്റെ​ ​രേ​ഖ​ക​ളും​ ​ന​ഷ്ട​മാ​യി.​ ​

മു​മ്പും​ ​ഇ​തേ​സ്ഥ​ല​ത്ത് ​വാ​ഹ​ന​ങ്ങ​ൾ​ ​തോ​ട്ടി​ൽ​ ​വീ​ണ് ​അ​പ​ക​ടം​ ​സം​ഭ​വി​ച്ചി​ട്ടു​ണ്ട്.പ​റ​വൂ​രി​​ൽ​ ഇ​തു​പോ​ലെ​ ന​ദി​​യി​​ൽ​ അ​ക​പ്പെ​ട്ട് ര​ണ്ട് ഡോ​ക്ട​റ​ന്മാ​രു​ടെ​ ജീ​വ​ൻ​ ന​ഷ്ട​പ്പെ​ട്ടി​​രു​ന്നു​.

ഗൂ​ഗി​ൾ​ ​മാ​പ്പി​നെ​ ​ ക​ണ്ണ​ട​ച്ച് ​ വി​ശ്വ​സി​ക്ക​രു​ത്

​ റോ​ഡ് ​ചെ​യ്ഞ്ച് ​എ​പ്പോ​ഴും​ ​അ​പ്ഡേ​റ്റാ​ക​ണ​മെ​ന്നി​ല്ല


​ ​വ​ള​വു​ക​ളും​ ​തി​രി​വു​ക​ളും​ ​തെ​റ്റാ​യി​ ​കാ​ണി​ക്കാം


​ ​ ഷോ​ർ​ട്ട് ​ക​ട്ടു​ക​ളും​ ​പോ​ക്ക​റ്റ് ​റോ​ഡു​ക​ളും​ ​ശ്ര​ദ്ധി​ക്ക​ണം


​ ​ വീ​തി​ ​കു​റ​ഞ്ഞ​ ​വ​ഴി​ക​ൾ​ ​കാ​ണി​ക്കാ​ൻ​ ​സാ​ദ്ധ്യത


​ ​ ട്രാ​ഫിക്കി​ന് ​അ​നു​സ​രി​ച്ചാ​യി​രി​ക്കും​ ​റൂ​ട്ടിം​ഗ്


​ ​ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ​ ​ധാ​ര​ണ​ ​ന​ല്ല​താ​ണ്


-​ ​ഡോ.​ ​സ​ജി​ ​ഗോ​പി​നാ​ഥ്,​ ​വി.​സി,​ ​ഡി​ജി​റ്റ​ൽ ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല

Advertisement
Advertisement