അലൂമിനിയം വാതിൽ, ഇരുമ്പ് അലമാര തുടങ്ങി 13 ഇനങ്ങളുടെ ലേലം നിയമസഭയിൽ; പൊതുജനങ്ങൾക്കും പങ്കെടുക്കാം

Sunday 26 May 2024 5:57 PM IST

തിരുവനന്തപുരം: നിയമസഭയിൽ നടക്കാനിരിക്കുന്ന ലേലം വിളിയിൽ പൊതുജനങ്ങൾക്കും പങ്കെടുക്കാൻ അവസരം. ഈ മാസം 28ന് രാവിലെ 11 മണിക്കാണ് ലേലം വിളി നടക്കുന്നത്. 13 ഇനങ്ങളിലെ സാധനങ്ങളാണ് ലേലം വയ്ക്കുന്നത്.

രാവിലെ 11.30ന് മൂന്ന് ഇനങ്ങളിലെ സാധനങ്ങൾ പരസ്യ ലേലത്തിന് വയ്ക്കും. നിയമസഭ സെക്രട്ടറിയേറ്റിലെ ഹൗസ് കീപ്പിംഗ് വിഭാഗത്തിൽ വച്ചാണ് ലേലം നടക്കുക. ലേലത്തിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ 28ന് രാവിലെ 10 മണിക്ക് പേര് രജിസ്റ്റർ ചെയ്യണം.

കമ്പി കോർത്ത തടി ജനൽ പാളി, കമ്പിയില്ലാത്ത തടി ജനൽപാളി, അലൂമിനിയം വാതിൽ, ഇരുമ്പ് അലമാര, പ്ലാസ്റ്റിക്ക് വരിഞ്ഞ ഇരുമ്പ് കസേര, തകിടി, ഡൈനിംഗ് ടേബിൾ, ഇരുമ്പ് മേശ, ഇരുമ്പ് കട്ടിംഗ് സ്റ്റാന്റ്, തടി മേശ, ചെറിയ ഇരുമ്പ് അലമാര, അലുമിനിയം ഗ്രിൽ, പൈപ്പ് സ്റ്റാൻ്റ്, വുഡൻ ബോക്സ്, അലുമിനിയം ഷീറ്റ്, സെക്യൂരിറ്റി ക്യാബിൻ എന്നിവയാണ് പരസ്യ ലേലം വയ്ക്കുന്നത്.

13 ഇനങ്ങളുടെ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 4870 രൂപ നിരതദ്രവ്യമായി അടയ്ക്കണമെന്ന് അറിക്കുന്നു. മൂന്ന് ഇനങ്ങളുടെ ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 6620 രൂപ നിരതദ്രവ്യമായി അടയ്ക്കണം.

അതേസമയം, ബാർ ഉടമകൾക്കനുകൂലമായി മദ്യനയത്തിൽ മാറ്റം വരുത്താൻ പണപ്പിരിവ് എന്ന ആരോപണം ഇടത് സർക്കാരിനെതിരെ നിയമസഭയിൽ ആളിക്കത്തിക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ്. പ്രതിപക്ഷ യുവജന സംഘടനകൾക്ക് പിന്നാലെ മുന്നണിയിലെ എല്ലാ കക്ഷികളും വെവ്വേറെ സമര രംഗത്തിറങ്ങുമെന്നാണ് വിവരം.

എക്‌സൈസ് മന്ത്രി എം.ബി രാജേഷിനും ഡ്രൈ ഡേ നടപ്പിലാക്കാൻ സമ്മർദ്ദം ചെലുത്തിയെന്ന് ആരോപിച്ച് ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനും എതിരെയാണ് പോർമുഖം തുറക്കുന്നത്. സമ്മേളനം ആരംഭിക്കുമ്പോൾ തന്നെ നിയമസഭ സമരവേദിയാക്കും. മുഖ്യമന്ത്രിയെയും എൽ.ഡി.എഫിനെയും മുൾമുനയിൽ നിർത്താനാണ് ശ്രമം.

Advertisement
Advertisement