ആലുവയിൽ നിന്ന് കാണാതായ 12 വയസുകാരിയെ കണ്ടെത്തി

Sunday 26 May 2024 9:33 PM IST

കൊച്ചി: ആലുവയിൽ നിന്ന് കാണാതായ 12 വയസുള്ള അന്യസംസ്ഥാനക്കാരിയെ കണ്ടെത്തി. അങ്കമാലിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ഇന്ന് വെെകിട്ട് ആലുവ എടയപ്പുറത്ത് താമസിക്കുന്ന പെൺകുട്ടിയെയാണ് കാണാതായത്. അഞ്ച് മണിയോടെ കുട്ടി കടയിൽ പോയിരുന്നു. അതിന് ശേഷമാണ് കാണാതാകുന്നത്. കടയിൽ പോയ കുട്ടി വളരെ നേരം കഴിഞ്ഞിട്ടും തിരികെ വന്നില്ല. തുടർന്ന് മാതാപിതാക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.

രണ്ട് മാസം മുൻപാണ് കുട്ടി കൊൽക്കത്തയിൽ നിന്ന് അമ്മയോടൊപ്പം ആലുവയിലെത്തിയത്. എന്നാൽ ഇവിടെ തുടരാൻ കുട്ടിക്ക് താൽപര്യമില്ലായിരുന്നുവെന്ന് അന്വേഷണത്തിൽ പൊലീസിന് വ്യക്തമായി. കുട്ടി ട്രെയിൻ കയറി കൊൽക്കത്തയിലേക്ക് തിരികെ പോയോയെന്ന് നേരത്തെ പൊലീസിന് സംശയം ഉണ്ടായിരുന്നു. കുട്ടിയുടെ ഒപ്പം ഒരു സുഹൃത്തുണ്ടെന്നാണ് ലഭിച്ച വിവരം. ഇവിടെ തുടരാൻ താൽപര്യമില്ലെന്ന് കുട്ടി മുൻപ് മാതാപിതാക്കളോട് പറഞ്ഞിരുന്നു.

Advertisement
Advertisement