ഐ പി എൽ ഫൈനൽ,​ കുഞ്ഞൻ വിജയലക്ഷ്യം മുന്നോട്ടു വച്ച് സൺറൈസേഴ്‌സ്,​ കിരീടത്തിന് കൊൽക്കത്തയ്ക്ക് വേണ്ടത് 114 റൺസ്

Sunday 26 May 2024 9:48 PM IST

ചെ​ന്നൈ​ :ത​ങ്ങ​ളു​ടെ​ ​മൂ​ന്നാം​ ​ഐ.​പി.​എ​ൽ​ ​കി​രീ​ട​ത്തി​ൽ​ ​മു​ത്ത​മി​ടാ​ൻ​ ​കൊ​ൽ​ക്ക​ത്ത​ ​നൈ​റ്റ്റൈ​ഡേ​ഴ്സി​ന് ​വേ​ണ്ട​ത് 114​ ​റ​ൺ​സ് ​മാ​ത്രം.​ ​ ചെ​ന്നൈ​ ​ചെ​പ്പോ​ക്ക് ​സ്റ്റേ​ഡി​യ​ത്തിൽ ടോ​സ് ​നേ​ടി​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ​ ​സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദി​നെ​ 18.3​ ​ഓ​വ​റി​ൽ​ 113​ ​റ​ൺ​സി​ന് ​ആ​ൾ​ഔ​ട്ടാ​ക്കു​ക​യാ​യി​രു​ന്നു​ ​കൊ​ൽ​ക്ക​ത്ത.​ ​മൂ​ന്ന് ​വി​ക്ക​റ്റ് ​വീ​ഴ്ത്തി​യ​ ​ആ​ന്ദ്രേ​ ​റ​സ​ലും​ ​ര​ണ്ട് ​വി​ക്ക​റ്റ് ​വീ​തം​ ​വീ​ഴ്ത്തി​യ​ ​മി​ച്ച​ൽ​ ​സ്റ്റാ​ർ​ക്കും​ ​ഹ​ർ​ഷി​ദ് ​റാ​ണ​യും​ ​ഓ​രോ​ ​വി​ക്ക​റ്റ് ​വീ​ഴ്ത്തിയ വൈ​ഭ​വ് ​അ​റോ​റ​യും​ ​വ​രു​ൺ​ ​ച​ക്ര​വ​ർ​ത്തി​യും​ ​സു​നി​ൽ​ ​ന​രെ​യ്നും​ ​ചേ​ർ​ന്നാ​ണ് ​വ​മ്പ​ൻ​ ​സ്കോ​റു​ക​ളു​ടെ​ ​രാ​ജാ​ക്ക​ന്മാ​രാ​യി​രു​ന്ന​ ​സ​ൺ​റൈ​സേ​ഴ്സി​നെ​ 113​ൽ​ ​ചു​രു​ട്ടി​യ​ത്.​ 19​ ​പ​ന്തു​ക​ളി​ൽ​ 24​ ​റ​ൺ​സ് ​നേ​ടി​യ​ ​നാ​യ​ക​ൻ​ ​പാ​റ്റ് ​ക​മ്മി​ൻ​സാ​ണ് ​ഹൈ​ദ​രാ​ബാ​ദി​ന്റെ​ ​ടോ​പ് ​സ്കോ​റ​ർ.


ചെ​പ്പോ​ക്കി​ൽ​ ​സ​ൺ​റൈ​സേ​ഴ്സി​ന് ​തു​ട​ക്ക​ത്തി​ലേ​ ​തി​രി​ച്ച​ടി​യേ​റ്റു.​ 21​ ​റ​ൺ​സെ​ടു​ക്കു​ന്ന​തി​നി​ടെ​ ​അ​ഭി​ഷേ​ക് ​ശ​ർ​മ്മ​(2​),​ ​ട്രാ​വി​സ് ​ഹെ​ഡ് ​(0​),​ ​രാ​ഹു​ൽ​ ​ത്രി​പാ​തി​ ​(9​)​ ​എ​ന്നി​വ​ർ​ ​കൂ​ടാ​രം​ ​ക​യ​റി.​ ​ആ​ദ്യ​ ​ഓ​വ​റി​ലെ​ ​ആ​ദ്യ​ ​മൂ​ന്ന് ​പ​ന്തു​ക​ളി​ൽ​ ​റ​ൺ​ ​വ​ട​ങ്ങാ​തി​രു​ന്ന​ ​മി​ച്ച​ൽ​ ​സ്റ്റാ​ർ​ക്ക് ​അ​ഞ്ചാം​ ​പ​ന്തി​ൽ​ ​അ​ഭി​ഷേ​കി​നെ​ ​ക്ളീ​ൻ​ ​ബൗ​ൾ​ഡാ​ക്കി​യാ​ണ് ​ആ​ക്ര​മ​ണം​ ​തു​ട​ങ്ങി​യ​ത്.​ ​അ​ടു​ത്ത​ ​ഓ​വ​റി​ന്റെ​ ​അ​വ​സാ​ന​ ​പ​ന്തി​ൽ​ ​ആ​ദ്യ​മാ​യി​ ​സ്ട്രൈ​ക്കി​ലെ​ത്തി​യ​ ​ട്രാ​വി​സ് ​ഹെ​ഡ് ​ഗോ​ൾ​ഡ​ൻ​ ​ഡ​ക്കാ​യ​ത് ​സ​ൺ​റൈ​സേ​ഴ്സി​ന് ​അ​ടു​ത്ത​ ​ആ​ഘാ​ത​മാ​യി.​ ​വൈ​ഭ​വ് ​അ​റോ​റ​യു​ടെ​ ​പ​ന്തി​ൽ​ ​കീ​പ്പ​ർ​ ​ക്യാ​ച്ച് ​ന​ൽ​കി​യാ​ണ് ​ഹെ​ഡ് ​ത​ല​കു​നി​ച്ച് ​മ​ട​ങ്ങി​യ​ത്.​ ​അ​ഞ്ചാം​ ​ഓ​വ​റി​ലാ​ണ് ​രാ​ഹു​ൽ​ ​ത്രി​പാ​തി​ ​മ​ട​ങ്ങി​യ​ത്.​ ​സ്റ്റാ​ർ​ക്കി​നെ​ ​അ​നാ​വ​ശ്യ​മാ​യി​ ​ഉ​യ​ർ​ത്തി​യ​ടി​ക്കാ​ൻ​ ​ശ്ര​മി​ച്ച​ ​ത്രി​പാ​തി​യെ​ ​ര​മ​ൺ​ദീ​പ് ​സിം​ഗ് ​ക്യാ​ച്ചെ​ടു​ത്ത് ​മ​ട​ക്കി​ ​അ​യ​ച്ച​ത്.


തു​ട​ർ​ന്ന് ​എ​യ്ഡ​ൻ​ ​മാ​ർ​ക്ര​മും​(20​)​ ​നി​തീ​ഷ് ​കു​മാ​ർ​ ​റെ​ഡ്ഡി​യും​ ​(13​)​ ​ചേ​ർ​ന്ന് ​ചെ​റു​ത്ത് ​നി​ൽ​ക്കാ​ൻ​ ​ശ്ര​മി​ച്ചു.​ ​ആ​റോ​വ​ർ​ ​പ​വ​ർ​ ​പ്ളേ​ ​ക​ഴി​യു​മ്പോ​ൾ​ 40​/3​ ​എ​ന്ന​ ​നി​ല​യി​ലാ​യി​രു​ന്നു​ ​ഹൈ​ദ​രാ​ബാ​ദ്.​ ​ഏ​ഴാം​ ​ഓ​വ​റി​ന്റെ​ ​അ​വ​സാ​ന​പ​ന്തി​ൽ​ ​ഹ​ർ​ഷി​ത് ​റാ​ണ​ ​നി​തീ​ഷി​നെ​ ​കീ​പ്പ​ർ​ ​ഗു​ർ​ബാ​സി​ന്റെ​ ​ക​യ്യി​ലെ​ത്തി​ച്ച​തോ​ടെ​ ​അ​വ​ർ​ 47​/4​ ​എ​ന്ന​ ​നി​ല​യി​ലാ​യി.​ ​അ​ഞ്ചാം​ ​വി​​​ക്ക​റ്റി​​​ൽ​ ​മാ​ർ​ക്ര​മും​ ​ഹെ​ൻ​റി​ച്ച് ​ക്ളാ​സ​നും​ ​(16​)​ ​ചേ​ർ​ന്ന് ​കു​റ​ച്ചു​നേ​രം​ ​മു​ന്നോ​ട്ടു​പോ​കാ​ൻ​ ​ശ്ര​മി​ച്ചെ​ങ്കി​ലും​ ​കൊ​ൽ​ക്ക​ത്ത​ ​പി​ടി​വി​ട്ടി​ല്ല.​ 11​-ാം​ ​ഓ​വ​റി​ൽ​ ​റ​സ​ലി​ന്റെ​ ​പ​ന്തി​ൽ​ ​സ്റ്റാ​ർ​ക്ക് ​മാ​ർ​ക്ര​മി​നെ​ ​പി​ടി​കൂ​ടി​ ​തി​രി​ച്ച​യ​ച്ചു.​ ​അ​ടു​ത്ത​ ​ഓ​വ​റി​ൽ​ ​വ​രു​ൺ​ ​ച​ക്ര​വ​ർ​ത്തി​ ​ഷ​ഹ​ബാ​സ് ​അ​ഹ​മ്മ​ദി​നെ​യും​ ​(8​)​ ​കൂ​ടാ​രം​ ​ക​യ​റ്റി.​ ​ന​രെ​യ്നാ​യി​രു​ന്നു​ ​ക്യാ​ച്ച്.​ ​ഇം​പാ​ക്ട് ​പ്ളേ​യ​റാ​യി​ ​ഇ​റ​ങ്ങി​യ​ ​അ​ബ്ദു​ൽ​ ​സ​മ​ദ് ​(4​)​ 13​-ാം​ ​ഓ​വ​റി​ൽ​ ​റ​സ​ലി​ന്റെ​ ​പ​ന്തി​ൽ​ ​കീ​പ്പ​ർ​ ​ക്യാ​ച്ച് ​ന​ൽ​കി​ ​മ​ട​ങ്ങി​യ​തോ​ടെ​ ​ഹൈ​ദ​ര​ബാ​ദ് 77​/7​ ​എ​ന്ന​ ​നി​ല​യി​ലാ​യി.​ 15​-ാം​ ​ഓ​വ​റി​ൽ​ ​ടീം​ ​സ്കോ​ർ​ 90​ൽ​ ​വ​ച്ച് ​ക്ളാ​സ​നെ​ ​ഹ​ർ​ഷി​ത് ​ബൗ​ൾ​ഡാ​ക്കി.
തു​ട​ർ​ന്ന് ​ജ​യ്ദേ​വ് ​ഉ​ന​ദ്ക​ദി​നെ​ക്കൂ​ട്ടി​ ​സ​ൺ​റൈ​സേ​ഴ്സ് ​നാ​യ​ക​ൻ​ ​പാ​റ്റ് ​ക​മ്മി​ൻ​സ് ​പോ​രാ​ട്ടം​ ​തു​ട​ങ്ങി.​ 17​-ാം​ ​ഓ​വ​റി​ൽ​ ​ക​മ്മി​ൻ​സ് ​ടീ​മി​നെ​ 100​ ​ക​ട​ത്തി.​ 100​ ​റ​ൺ​സി​ലെ​ത്താ​ൻ​ ​കൃ​ത്യം​ 100​ ​പ​ന്തു​ക​ളാ​ണ് ​സ​ൺ​റൈ​സേ​ഴ്സി​ന് ​വേ​ണ്ടി​വ​ന്ന​ത്.​ ​ഇ​തി​നി​ട​യി​ൽ​ ​ക​മ്മി​ൻ​സി​ന്റെ​ ​ക്യാ​ച്ച് ​സ്റ്റാ​ർ​ക്ക് ​മി​സാ​ക്കി​യ​ത് ​ഹൈ​ദ​രാ​ബാ​ദി​ന് ​ആ​ശ്വാ​സ​മാ​യി.​ 18​-ാം​ ​ഓ​വ​റി​ൽ​ ​ഉ​ന​ദ്ക​ദി​നെ​ ​എ​ൽ.​ബി​യി​ൽ​ ​കു​രു​ക്കി​ ​സു​നി​ൽ​ ​ന​രെ​യ്ൻ​ ​ത​ന്റെ​ ​ജ​ന്മ​ദി​ന​ത്തി​ൽ​ ​വി​ക്ക​റ്റ് ​സ്വ​ന്ത​മാ​ക്കി.​ 19​-ാം​ ​ഓ​വ​റി​ന്റെ​ ​ര​ണ്ടാം​ ​പ​ന്തി​ൽ​ ​ക​മ്മി​ൻ​സി​നെ​ ​സ്റ്റാ​ർ​ക്കി​ന്റെ​ ​ത​ന്നെ​ ​ക​യ്യി​ലെ​ത്തി​ച്ച് ​റ​സ​ൽ​ ​ഹൈ​ദ​രാ​ബാ​ദി​ന്റെ​ ​ഇ​ന്നിം​ഗ്സി​ന് ​ക​ർ​ട്ട​നി​ട്ടു.

Advertisement
Advertisement