വാട്ടർ അതോറിട്ടി അനാസ്ഥ

Monday 27 May 2024 2:08 AM IST
മുടക്കുഴ പഞ്ചായത്തിലെ ചുണ്ടക്കൂഴി പള്ളിയോട് ചേർന്നുള്ള റോഡിൽ തുരുമ്പു പിടിച്ച പൈപ്പിൽ നിന്ന് ചോർച്ചയുണ്ടായ ഭാഗത്ത് നാട്ടുകാർ ചാക്കിട്ടു മൂടിയിരിക്കുന്നു

കുറുപ്പംപടി: മുടക്കുഴ പഞ്ചായത്ത് 3-ാം വാർഡ് ചുണ്ടക്കുഴി പള്ളിയോട് ചേർന്നുള്ള പി.ഡബ്ളിയു.ഡി റോഡിൽ ദിവസങ്ങളോളമായി ജല അതോറിട്ടിയുടെ പൈപ്പ് ചോ‌ർന്ന് ശുദ്ധജലം പാഴായിപ്പോകുന്നു. ഇത് പരിഹരിക്കാൻ പലവട്ടം വാട്ടർ അതോറിട്ടി കുറുപ്പംപടി ആഫീസിലേക്ക് നാട്ടുകാർ ബന്ധപ്പെട്ടിട്ടും ഉദ്യോഗസ്ഥർ തിരിഞ്ഞുനോക്കുന്നില്ല. മഞ്ഞപിത്തം പടർന്നുപിടിച്ചത് വാട്ടർ അതോറിട്ടി പമ്പ് ഓപ്പററ്റേർമാരുടെ അശ്രദ്ധ കൊണ്ടാണ് എന്ന് പലവട്ടം ജനപ്രതിനിധികളുടെ യോഗത്തിൽ അഭിപ്രായം വന്നിട്ടും ഉദ്യോഗസ്ഥർക്ക് കുലുക്കമില്ല. ചോർച്ചയുള്ള ഭാഗത്ത് നാട്ടുകാർ ചാക്കിട്ടു മൂടിയിട്ടിരിക്കുകയാണ്.

Advertisement
Advertisement