മൂന്നു ദിവസം ഒറ്റപ്പെട്ട മഴ,​ ഇന്നും നാളെയും അലർട്ടില്ല

Monday 27 May 2024 12:00 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നു ദിവസംകൂടി ശക്തി കുറഞ്ഞ ഒറ്റപ്പെട്ട മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ബുധനാഴ്ച യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തുടർന്ന്

മൂന്നു ദിവസം പകൽ മഴ മാറി വെയിൽ ലഭിച്ചേക്കും.ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട റിമാൽ ചുഴലിക്കാറ്റ് ഇന്ന് ബംഗ്ളാദേശിൽ പ്രവേശിക്കും. കേരളത്തിന് ചുഴലിക്കാറ്റിന്റെ സ്വാധീനം നിലവിലില്ല.

കടലാക്രമണ സാദ്ധ്യത

കേരളതീരത്ത് വിഴിഞ്ഞം മുതൽ കാസർകോട് വരെ ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 3.1 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുണ്ട്. ഇതിന്റെ വേഗത സെക്കൻഡിൽ 16 സെന്റീമീറ്ററിനും 68 സെന്റീമീറ്ററിനും ഇടയിലായിരിക്കുമെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.തീരദേശവാസികൾ പ്രത്യേക ജാഗ്രത പാലിക്കണം.മത്സ്യബന്ധനം പാടില്ല.

Advertisement
Advertisement