കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കോഴ്‌സ്: അപേക്ഷ മേയ് 31 വരെ

Monday 27 May 2024 12:00 AM IST

സാങ്കേതിക മേഖലയിലെ മികച്ച ഉപരിപഠന, തൊഴിൽ, ഗവേഷണ സാദ്ധ്യതകൾ ഉറപ്പുവരുത്തുന്ന കേരള യൂണിവേഴ്‌സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ്, ഇനവേഷൻ ആൻഡ് ടെക്‌നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള), ബിരുദാനന്തര, പിഎച്ച്.ഡി പ്രോഗ്രാമുകളിലേക്ക് മേയ് 31 വരെ അപേക്ഷിക്കാം. CUET(PG)-2024 പരീക്ഷയിൽ പങ്കെടുത്ത വിദ്യാർത്ഥികൾ സർവകലാശാല വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും അവരുടെ CUET സ്‌കോറുകൾ അപ്‌ഡേറ്റ് ചെയ്യുകയും വേണം. MBA അപേക്ഷകർക്ക് CAT, KMAT, CMAT, NMAT, അല്ലെങ്കിൽ GRE എന്നിവയിൽ നിന്നുള്ള സ്‌കോറുകൾ സമർപ്പിക്കാം. എം.ടെക് അപേക്ഷകൾക്ക് GATE സ്‌കോർ പരിഗണിക്കും. മുകളിൽ സൂചിപ്പിച്ച പരീക്ഷകളിൽ യോഗ്യത നേടാത്തവർ ഡിജിറ്റൽ യൂണിവേഴ്‌സിറ്റി അഡ്മിഷൻ ടെസ്റ്റ് (DUAT-2024) എഴുതണം. പി എച്ച്.ഡി അപേക്ഷകർ സാധുവായ NET സ്‌കോർ ഇല്ലെങ്കിൽ, ഡിജിറ്റൽ യൂണിവേഴ്‌സിറ്റി റിസർച്ച് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (DRAT-2024) എഴുതണം.

പ്രോഗ്രാമുകളും സ്പെഷ്യലൈസേഷനും

........................................................

ബിരുദാനന്തര ബിരുദത്തിൽ എം.എസ്‌സി, എം.ടെക്, എം.ബി.എ പ്രോഗ്രാമുകളുണ്ട്. കമ്പ്യൂട്ടർ സയൻസ് & എൻജിനിയറിംഗിൽ എം.ടെക് പ്രോഗ്രാം, കണക്റ്റഡ് സിസ്റ്റംസ് & ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എൻജിനിയറിംഗ് എന്നിവയിൽ സ്‌പെഷ്യലൈസേഷൻ ചെയ്യാനുള്ള അവസരവും ലഭ്യമാണ്. കമ്പ്യൂട്ടർ സയൻസ്, പ്രോഗ്രാം ഡാറ്റ അനലിറ്റിക്‌സ്, മെഷീൻ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി സ്‌പെഷ്യലൈസേഷനുകളിലാണ് എം.എസ്‌സി പ്രോഗ്രാമുകൾ. കൂടാതെ ഡാറ്റ അനലിറ്റിക്‌സ്, ബയോഎ.ഐ, ഡാറ്റാ അനലിറ്റിക്‌സ്, ജിയോ ഇൻഫർമാറ്റിക്‌സ്, ഡാറ്റാ അനലിറ്റിക്‌സ്, കംപ്യൂട്ടേഷണൽ സയൻസ് മുതലായ അപ്ലൈഡ് പ്രോഗ്രാമുകൾക്കും ഇപ്പോൾ അപേക്ഷിക്കാം. ഇക്കോളജിക്കൽ ഇൻഫർമാറ്റിക്‌സിൽ സ്‌പെഷ്യലൈസേഷനോടെ എം.എസ്‌സി ഗണിതശാസ്ത്രം, കമ്പ്യൂട്ടിംഗിൽ ഊന്നൽ നല്കി രൂപകൽപ്പന ചെയ്തിരിക്കുന്ന എം.എസ്‌സി ഇൻഫോർമാറ്റിക്‌സ് കോഴ്‌സുകളിലേക്കും അപേക്ഷിക്കാം.

എം.ടെക് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ്, എം.എസ്‌സി ഇലക്ട്രോണിക്‌സ് പ്രോഗ്രാമുകളിൽ എ.ഐ ഹാർഡ്‌വെയർ, വി.എൽ.എസ്‌.ഐ, സെൻസേഴ്‌സ്, അപ്ലൈഡ് മെറ്റീരിയൽസ്, ഐ.ഒ.ടി ആൻഡ് റോബോട്ടിക്‌സ്, ബയോമെഡിക്കൽ ഇലക്ട്രോണിക്‌സ്, അൺകൺവെൻഷണൽ കമ്പ്യൂട്ടിംഗ്, സിഗ്‌നൽ പ്രോസസിംഗ് ഹാർഡ്‌വെയർ സ്‌പെഷ്യലൈസേഷനുകളുണ്ട്.

എം.എസ്‌സി അപ്ലൈഡ് ഫിസിക്‌സ് പ്രോഗ്രാമിൽ വി.എൽ.എസ്‌.ഐ, അപ്ലൈഡ് മെറ്റീരിയൽസ്, സെമികണ്ടക്ടർ ഫിസിക്‌സ് എന്നിവയിൽ സ്‌പെഷ്യലൈസേഷനുകളുണ്ട്.

എം.ബി.എ പ്രോഗ്രാമിൽ ബിസിനസ് അനലിറ്റിക്‌സ്, ഡിജിറ്റൽ ഗവേണൻസ്, ഡിജിറ്റൽ ട്രാൻസ്‌ഫർമേഷൻ, ഫിനാൻസ്, ഹ്യൂമൻ റിസോഴ്‌സ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്‌മെന്റ്, മാർക്കറ്റിംഗ്, ഓപ്പറേഷൻസ്, സിസ്റ്റംസ് & ടെക്‌നോളജി മാനേജ്‌മെന്റ് സ്‌പെഷ്യലൈസേഷനുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് DUK അഡ്മിഷൻ പോർട്ടൽ https://duk.ac.in/admission/ സന്ദർശിക്കുക. 8078193800ലും ബന്ധപ്പെടാം.

Advertisement
Advertisement