സാദിഖലി തങ്ങളുടെ സ്‌നേഹ സദസ് ഇന്ന്

Monday 27 May 2024 1:22 AM IST

കോഴിക്കോട്: മത വിവേചനത്തിന്റെ കാലത്ത് സ്‌നേഹ സന്ദേശവുമായി മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വിളിച്ചു ചേർക്കുന്ന സ്‌നേഹ സദസ് ഇന്ന്. വൈകീട്ട് മൂന്നിന് കോഴിക്കോട് റാവിസ് കടവ് റിസോർട്ടിൽ നടക്കുന്ന പരിപാടിയിൽ തെലങ്കാന മുഖ്യമന്ത്രിയും ,പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായ രേവന്ത് റെഡ്ഡി മുഖ്യാതിഥിയായി പങ്കെടുക്കും. കേരളത്തിലെ വിവിധ ജില്ലകളിൽ നടന്ന സുഹൃദ് സംഗമത്തിൽ സംബന്ധിച്ച പ്രമുഖർ വിശിഷ്ടാതിഥികളായിരിക്കും.

ലീഗുമായി ഇടഞ്ഞുനിൽക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉൾപ്പെടെയുള്ളവർ പരിപാടിയിൽ പങ്കെടുക്കും. കേരളം ഏറ്റെടുത്ത സുഹൃദ് സംഗമങ്ങളുടെ ഓർമ്മകളുമായാണ് സ്‌നേഹ സദസ് സംഘടിപ്പിക്കുന്നത്. അന്തരിച്ച എഴുത്തുകാരനും പത്രപ്രവർത്തകനുമായ ഇ. സാദിഖലി എഡിറ്ററായ പുസ്തകത്തിന്റെ പ്രകാശനവും നടക്കും. മുസ്ലിംലീഗ് സംസ്ഥാന കൗൺസിലർമാരും ജില്ലാ ഭാരവാഹികളും പോഷക സംഘടനകൾക്ക് നൽകിയ ക്വാട്ട അനുസരിച്ചുള്ള ക്ഷണിക്കപ്പെട്ട പ്രതിനിധികളുമാണ് സദസിൽ പങ്കെടുക്കുക.

Advertisement
Advertisement