പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി

Monday 27 May 2024 12:13 AM IST


പരപ്പനങ്ങാടി:പാലത്തിങ്ങൽ കീരനല്ലൂർ ന്യൂകട്ടിൽ പ്രവർത്തിക്കുന്ന പൂക്കോയ തങ്ങൾ പാലിയേറ്റീവ് കെയറിന്പാട്ടശ്ശേരി നജീബ് നൽകുന്ന പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി. പരപ്പനങ്ങാടി നഗരസഭ ചെയർമാൻ ഏ ഉസ്മാൻ ഏറ്റുവാങ്ങി. മുനീസിപ്പൽ കൗൺസിലർ അസീസ് കൂളത്ത്, സി.അബൂബക്കർ ഹാജി, നവാസ് ചിറമംഗലം, പൂക്കോയ തങ്ങൾ പാലിയേറ്റീവ് ഭാരവാഹികളായ സി.അബ്ദുറഹ്മാൻ, കെ കെ സുലൈമാൻ ഹാജി,എം. അബ്ദു, പാലിയേറ്റീവ് ട്രെയിനർ ജോസ് പുലിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement