അത്ലറ്റിക് മീറ്റിൽ എറണാകുളം ജില്ല  ചാമ്പ്യന്മാരായി

Monday 27 May 2024 12:16 AM IST

തേഞ്ഞിപ്പലം: രണ്ടുദിവസമായി സി.എച്ച്.മുഹമ്മദ് കോയ സ്റ്റേഡിയത്തിൽ നടന്നുവരുന്ന കാലിക്കറ്റ് സർവകലാശാല ഡോ.ടോണി ഡാനിയേൽ മെമ്മോറിയൽ അത്ലറ്റിക് മീറ്റിൽ എറണാകുളം ജില്ല ചാമ്പ്യന്മാരായി. എട്ടു സ്വർണ്ണം, എട്ടു വെള്ളി, ഏഴു ബ്രോൻസ് മെഡലുകളും ആയി ആകെ 140 പോയിന്റ് നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കി. 11 സ്വർണം മൂന്നുവെള്ളി, അഞ്ചു ബ്രോൻസ് മെഡലുകളും ആയി ആകെ 132 മെഡലുകൾ നേടിയ പാലക്കാട് ജില്ല രണ്ടാം സ്ഥാനത്തും മൂന്നു സ്വർണ്ണം, ഏഴു വെള്ളി, ഒൻപതുബ്രോൻസ് മെഡലുകളുമായി ആകെ 115 പോയിന്റ് നേടിയ കോട്ടയം ജില്ല മൂന്നാം സ്ഥാനത്തുമാണ്.