സിനിമാ പ്രദർശനം നടക്കവെ തീയേറ്ററിൽ ബോംബ് വച്ചിട്ടുണ്ടെന്ന് വാട്‌സാപ്പ് സന്ദേശം,​ ഉടൻ പരിശോധന നടത്തി പൊലീസ്

Monday 27 May 2024 8:58 AM IST

കോഴിക്കോട്: സിനിമാ പ്രദർശനം നടക്കുന്നതിനിടെ തീയേറ്ററിൽ ബോംബുവച്ചതായി സന്ദേശം ലഭിച്ചു. കോഴിക്കോട് നഗരത്തിൽ ഈയിടെ നവീകരണം പൂർത്തിയാക്കി തുറന്ന മാജിക്‌ഫ്രെയിംസ് അപ്‌സര തീയേറ്ററിലാണ് വ്യാജ ബോംബ് ഭീഷണി ലഭിച്ചത്.

തീയേറ്ററിന്റെ വാട്‌സാപ്പ് ഗ്രൂപ്പിലാണ് ബോംബ് ഭീഷണി സന്ദേശം വന്നത്. ഞായറാഴ്‌ച രാത്രി എട്ടരക്കാണ് സംഭവം. ഇതോടെ തീയേറ്റർ ഉടമകൾ ഉടൻ ടൗൺ പൊലീസിൽ വിവരമറിയിച്ചു. ബോംബ് സ്‌ക്വാഡും ടൗൺ പൊലീസും സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. അസിസ്‌റ്റന്റ് കമ്മീഷണർ കെ.ജി സുരേഷിന്റെ നേതൃത്വത്തിലാണ് പരിശോധിച്ചത്. പത്തനംതിട്ട സ്വദേശിയാണ് സന്ദേശത്തിന് പിന്നിലെന്ന് അന്വേഷണത്തിൽ വ്യക്തമായതാണ് പൊലീസ് അറിയിക്കുന്നത്.

Advertisement
Advertisement