തുല്യതാ പഠിതാക്കളെ അനുമോദിച്ചു
Tuesday 28 May 2024 12:02 AM IST
നന്മണ്ട: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് തുല്യത പഠിതാക്കളുടെ സംഗമവും ഉപഹാര സമർപ്പണവും നന്മണ്ട ഹയർ സെക്കൻഡറി സ്ക്കൂളിൽ സോമൻ കടലൂർ ഉദ്ഘാടനം ചെയ്തു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് വിരമിക്കുന്ന നോഡൽ പ്രേരക് കെ. മോഹനൻ, ചേളന്നൂർ ഗ്രാമപഞ്ചായത്തിൽ നിന്ന് വിരമിക്കുന്ന പ്രേരക് ബാലാമണി.എ. എന്നിവരെ ആദരിച്ചു. ജില്ലാ സാക്ഷരതാമിഷൻ കോ-ഓർഡിനേറ്റർ ഇ.വി. അനിൽ മുഖ്യാതിഥിയായി. ഷിഹാന രാരപ്പൻ കണ്ടി, സർജാസ്, സുജ അശോകൻ, ഹരിദാസൻ ഈച്ചരോത്ത്, കവിത വടക്കേടത്ത്, മോഹനൻ. കെ, നന്മണ്ട, ബിജു കുണ്ടൂർ, വിജിത കണ്ടിക്കുന്നുമ്മൽ, രാജീവൻ.ഇ.കെ, പ്രതിഭ രവീന്ദ്രൻ, അബൂബക്കർ സിദ്ദീഖ്, ബിന്ദു.പി, ഹക്ക് ഇയ്യാട് എന്നിവർ പ്രസംഗിച്ചു. കെ.മോഹനൻ സ്വാഗതവും വി.കെ.സുജിത നന്ദിയും പറഞ്ഞു.