മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

Wednesday 29 May 2024 12:02 AM IST
പുലരി റസിഡൻസ് അസോസിയേഷൻ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പിൽ വെസ്റ്റ്ഹിൽ അനാഥ മന്ദിരം സെക്രട്ടറി സുധീഷ് കേശവപുരി പ്രസംഗിക്കുന്നു

കോഴിക്കോട് : വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനു സമീപം പുലരി റെസിഡൻസ് അസോസിയേഷൻ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. വെസ്റ്റ് ഹിൽ അനാഥമന്ദിരത്തിൽ നടന്ന ക്യാമ്പിൽ അനാഥ മന്ദിര സമാജം സെക്രട്ടറി സുധീഷ് കേശവ പുരി മുഖ്യാതിഥിയായി. അഴിയൂർ ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. ഡെയ്സി ഗോറെ, പുത്തലത്ത് ഐ ഹോസ്പിറ്റൽ നേത്ര രോഗ വിദഗ്ദ്ധ ഡോ. ജെൻസി ജെയിംസ്, ഇന്ത്യൻ ദന്തൽ അസോ. മലബാർ ബ്രാഞ്ച് സി .ഡി .എച്ച് കൺവീനർ ഡോ. നവജീവൻ രാജ്, ഡോ ടിൻ പീറ്റർ തേർ മഠം എന്നിവർ നേതൃത്വം നൽകി. അസോ. പ്രസിഡന്റ് രാജേഷ്. ടി അദ്ധ്യക്ഷത വഹിച്ചു.

Advertisement
Advertisement