1.20 കോടി ആളുകള്‍ കണ്ടത് സത്യമോ മിഥ്യയോ? ആ പ്രതിഭാസത്തിന് പിന്നിലെ സത്യമെന്ത്‌

Monday 27 May 2024 7:33 PM IST

സാങ്കേതിക വിദ്യകൾ എത്രതന്നെ വികസിച്ചാലും ഇന്നും മനുഷ്യന് കണ്ടെത്താൻ കഴിയാത്ത നിരവധി കാര്യങ്ങൾ ഭൂമിയിൽ സംഭവിക്കുന്നുണ്ട്. കടലിലും ആകാശത്തും സൗരയുഥത്തിലുമായി മനുഷ്യന് എത്തിപ്പെടാൻ കഴിയാത്ത നിരവധി സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. അത്തരത്തിൽ ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജപ്പാനിലാണ് സംഭവം നടക്കുന്നത്. ആകാശത്ത് നിന്ന് വെളിച്ചം ഭൂമിയിലേക്ക് പതിക്കുന്ന ചിത്രങ്ങളാണ് അവ.

ഒരു തൂൺ പോലെ പ്രകാശം ഭൂമിയിലേക്ക് പതിക്കാൻ പോകുന്നത് ചിത്രത്തിൽ കാണാം. ജപ്പാനിലെ ടോട്ടോറി പ്രിഫെക്ചറിലെ തീരദേശ പട്ടണമായ ഡെയ്‌സന്റെ ആകാശത്തിന് മുകളിലാണ് ഈ അത്ഭുത പ്രതിഭാസം സംഭവിച്ചത്. മേയ് 11ന് രാത്രി 10 മണിക്കാണ് ഈ കാഴ്ച ദൃശ്യമാകുന്നത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നുണ്ട്. ഇതിനോടകം 12മില്യൺ പേരാണ് കണ്ടത്.

ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായതിന് പിന്നാലെ നിരവധി പേരാണ് ലെെക്കും കമന്റുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് അന്യഗ്രഹജീവിയാണെന്നും പലരും കമന്റ് ചെയ്യുന്നുണ്ട്. ചിലർ ഇതിന് ശാസ്ത്രീയ വശങ്ങൾ ഉണ്ടെന്നും വ്യക്തമാക്കുന്നു. ജപ്പാനിലെ പല തീരദേശ പട്ട ണങ്ങളിലും സമാനമായ വെളിച്ചം കാണാം. രാത്രി താപനില ഒറ്റയടിക്ക് കുറയുകയും ജലബാഷ്പം ഐസ് ക്രിസ്റ്റലുകളായി രൂപപ്പെടുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നതെന്നാണ് 2015ൽ ജപ്പാൻ ടുഡേയിൽ വന്ന ഒരു ലേഖനത്തിൽ പറയുന്നത്. വളരെ അപൂർവമായി മാത്രമേ ഇവയെ കാണാൻ കഴിയു. ഈ പ്രതിഭാസത്തെ 'ഇസരിബി കൊച്ചു'( isaribi kochu) എന്നാണ് വിളിക്കുന്നത്.

ഈ പ്രതിഭാസം ജപ്പാനിൽ മാത്രമുള്ളതല്ല. കഴിഞ്ഞ വർഷം നവംബറിൽ കാനഡയിലെ ആൽബർട്ടയുടെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള പ്രകാശകിരണങ്ങൾ കാണപ്പെട്ടിരുന്നു. ഇത്തരം പ്രതിഭാസങ്ങൾക്ക് പിന്നിൽ പ്രകൃതിയുടെ വികൃതിയാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. അല്ലാതെ അമാനുഷികമായി ഒന്നുമില്ലെന്നാണ് ചിലരുടെ കമന്റ്.

A post shared by DisclosureFest ™ Foundation (@disclosurefest)

Advertisement
Advertisement