സമ്മർ ക്യാമ്പ് സമാപനവും സർട്ടിഫിക്കറ്റ് വിതരണവും
കോഴിക്കോട്: ജില്ലാ സ്പോർട്സ് കൗൺസിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച വേനൽക്കാല ക്യാമ്പിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ഇൻഡോർ സ്റ്റേഡിയത്തിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ അദ്ധ്യക്ഷത വഹിച്ചു. സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രപു പ്രേംനാഥ്, ഡോ. റോയ് ജോൺ, ടി .എം. അബ്ദുറഹിമാൻ, ഇ .കോയ, അനീഷ്, ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറി സജേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ബാഡ്മിന്റൺ, ഫുട്ബോൾ, ബാസ്ക്കറ്റ്ബോൾ, ബോക്സിംഗ്, ജിംനാസ്റ്റിക്സ്, ചെസ്, വോളിബോൾ, സ്വിമ്മിംഗ് തുടങ്ങിയ ഇനങ്ങളിൽ 1300ലധികം കുട്ടികൾ സമ്മർ ക്യാമ്പിൽ പങ്കെടുത്തു.