വിജയികളെ അനുമോദിച്ചു

Tuesday 28 May 2024 12:02 AM IST
യുവധാര ഗ്രന്ഥശാല സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ വി.പി ജമീല ഉപഹാരം വിതരണം ചെയ്യുന്നു

കൊടിയത്തൂർ : കാരക്കുറ്റി യുവധാര ഗ്രന്ഥശാല എസ്.എസ് .എൽ .സി ,പ്ലസ് ടു, യു.എസ്.എസ്, എൽ.എസ്.എസ്, എൻ.എം.എം.എസ് തുടങ്ങിയ പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. ഗാന്ധിജിയുടെ "എന്റെ സത്യാന്വേഷണ പരീക്ഷണ കഥ " ഉപഹാരമായി നൽകി. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി. ജമീല ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് കെ.സി.മുഹമ്മദ് നജീബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം വി. കുഞ്ഞൻ, കേരള ബാങ്ക് ഡയറക്ടർ ഇ. രമേഷ് ബാബു, വി. അഹമ്മദ്, ബിജു വിളക്കോട്, പി. ടി. അബൂബക്കർ എന്നിവർ പ്രസംഗിച്ചു. ഗിരീഷ് കാരക്കുറ്റി സ്വാഗതവും പി.പി. സുനിൽ നന്ദിയും പറഞ്ഞു.

Advertisement
Advertisement