യുറീക്കാ ബാലവേദി മേപ്പയൂരിൽ രൂപീകരിച്ചു

Tuesday 28 May 2024 12:02 AM IST
കേരള ശാസ്ത്രസാഹിത്യ പരിഷത്ത്

മേപ്പയ്യൂർ: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മേപ്പയ്യൂർ യൂനിറ്റിന്റെ നേതൃത്വത്തിൽ യുറീക്കാ ബാലവേദി രൂപീകരിച്ചു. മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ടി. രാജൻ ഉദ്ഘാടനം ചെയ്തു. ആർ. വി അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. എം. വിജയൻ, എം.സദാനന്ദൻ, പി. എം. ബാലകൃഷ്ണൻ, എ. കെ ബാലൻ എന്നിവർ പ്രസംഗിച്ചു. ആർ.പി. മാരായ ആർ.അജിത, ഭവിത മനോജ് എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി. നിയത പ്രദീപൻ (പ്രസിഡന്റ്) നിവേദ് എസ്.പി ( സെക്രട്ടറി ) എന്നിവർ ഭാരവാഹികളായി യുറീക്കാ ബാലവേദി മേപ്പയ്യൂർ യൂനിറ്റ് രൂപീകരിച്ചു. ആർ .രാജീവൻ സ്വാഗതം പറഞ്ഞു. ശുചിത്വോത്സവം നടന്നു.

Advertisement
Advertisement