അക്ഷയ പുസ്‌തകനിധി പുരസ്‌കാരങ്ങൾ

Tuesday 28 May 2024 1:11 AM IST
അക്ഷയ പുസ്‌തകനിധി പുരസ്‌കാരങ്ങൾ

കൊച്ചി: മലയാണ്മയ്ക്ക് നൽകുന്ന നിസ്തുലസേവനങ്ങൾ പരിഗണിച്ച് വിവിധ മേഖലകളിലെ വ്യക്തികൾക്കും പ്രസ്ഥാനങ്ങൾക്കും അക്ഷയ പുസ്തകനിധി നൽകുന്ന 2023ലെ ദേശീയ പുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചു.

മികച്ച മറുനാടൻ മലയാളി സമാജമായി കൊൽക്കത്ത കൈരളി സമാജം, വ്യവസായ, സാമൂഹ്യസേവന രംഗങ്ങളിലെ സമഗ്രസംഭാവനയ്ക്ക് കൊൽക്കത്ത സ്വദേശി പി.കെ. പണിക്കർ, സാഹിത്യത്തിന് വിശാഘപട്ടണം സ്വദേശിനി നന്ദിനി മേനോൻ (ആം ചൊ ബസ്തർ) എന്നിവർ പുരസ്‌കാരങ്ങൾക്ക് അർഹരായി.
കാനായി കുഞ്ഞിരാമൻ രൂപകല്പന ചെയ്ത ശില്പം, പ്രശ്‌സതിപത്രം എന്നിവയടങ്ങുന്ന പുരസ്‌കാരം ജൂലായ് ആദ്യവാരം കൊൽക്കത്തയിൽ സമ്മാനിക്കും. ഡോ.എം. ലീലാവതി, വൈശാഖൻ, പായിപ്ര രാധാകൃഷ്ണൻ എന്നിവരടങ്ങുന്ന സമിതിയാണ് അവസാനഘട്ടവിധി നിർണയിച്ചതെന്ന് സെക്രട്ടറി ഡോ. ദേവപ്രകാശ്, പ്രസിഡന്റ് പായിപ്ര രാധാകൃഷ്‌ണൻ അറിയിച്ചു.

Advertisement
Advertisement