ഗുണ്ടയ്‌ക്കൊപ്പം വിരുന്ന്,​ ഡിവൈ എസ് പി എം ജി സാബുവിനെ സസ്പെൻഡ് ചെയ്യും ,​ നിർദ്ദേശം നൽകി മുഖ്യമന്ത്രി

Monday 27 May 2024 10:20 PM IST

കൊച്ചി : ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ഡിവൈ.എസ്.പി എം.ജി. സാബുവിനെ സസ്പെൻഡ് ചെയ്യും. മുഖ്യമന്ത്രി ഇത് സംബന്ധിച്ച് നിർദ്ദേശം നൽകി. ഈ​ ​മാ​സം​ 31​ന് ​വി​ര​മി​ക്കാനിരിക്കെയാണ് ​ആ​ല​പ്പു​ഴ​ ​ക്രൈം​ബ്രാ​ഞ്ച് ​ഡി​റ്റാ​ച്ച്‌​മെ​ന്റ് ​ഡി​വൈ.​എ​സ്.​പി​ ​എം.​ജി.​ ​സാ​ബു​വി​നെതിരെ നടപടി വരുന്നത്.

ഗു​ണ്ടാ​നേ​താ​വ് ​ത​മ്മ​നം​ ​ഫൈ​സ​ലാണ് ​ ​അ​ങ്ക​മാ​ലി​ ​പു​ളി​യ​ന​ത്തെ​ ​വീ​ട്ടി​ൽ​ ​സ​ത്കാ​രം​ ​ഒ​രു​ക്കി​യ​ത്.​ഈ​ ​മാ​സം​ 26​ന് ​വൈ​കി​ട്ടാ​യി​രു​ന്നു​ ​സം​ഭ​വം. ഫൈ​സ​ലി​ന്റെ​ ​വീ​ടും​ ​പ​രി​സ​ര​വും​ ​പൊ​ലീ​സി​ന്റെ​ ​നി​രീ​ഷ​ണ​ത്തി​ലാ​യി​രു​ന്നു.​ ​പ​ല​രും​ ​വ​ന്നു​പോ​കു​ന്ന​താ​യി​ ​ര​ഹ​സ്യ​വി​വ​രം​ ​ല​ഭി​ച്ച​ ​റൂ​റ​ൽ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ഡോ.​ ​വൈ​ഭ​വ് ​സ​ക്‌​സേ​ന​ ​അ​ങ്ക​മാ​ലി​ ​എ​സ്.​ഐ​യെ​ ​അ​വി​ടേ​ക്ക് ​അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. ഗു​ണ്ട​യ്‌​ക്കൊ​പ്പ​മി​രു​ന്ന് ​ഭ​ക്ഷ​ണം​ ​ക​ഴി​ക്ക​വേ​യാ​ണ് ​എ​സ്.​ഐ​ ​എ​ത്തി​യ​ത്.​ ​ഇ​തു​ക​ണ്ട് ഡി​വൈ.​എ​സ്.​പി​ ​കു​ളി​മു​റി​യി​ലൊ​ളി​ച്ചു.​ ​മ​റ്റു​ ​മൂ​ന്നു​പേ​ർ​ ​ത​ന്റെ​ ​ജോ​ലി​ക്കാ​രെ​ന്നാ​ണ് ​ഫൈ​സ​ൽ​ ​എ​സ്.​ഐ​യോ​ട് ​പ​റ​ഞ്ഞ​ത്.​ ​മൂ​ന്നു​ ​പേ​രെ​യും​ ​സ്‌​റ്റേ​ഷ​നി​ലേ​ക്ക് ​കൂ​ട്ടി​ക്കൊ​ണ്ടു​പോ​യ​പ്പോ​ഴാ​ണ് ​പൊ​ലീ​സു​കാ​രാ​ണെ​ന്നും​ ​കൂ​ടെ​ ​ഉ​ണ്ടാ​യി​രു​ന്ന​ത് ​ഡി​വൈ.​എ​സ്.​പി​യാ​ണെ​ന്നും​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ​വി​രു​ന്നി​ന് ​കൊ​ണ്ടു​പോ​യ​ത് ​ഡി​വൈ.​എ​സ്.​പി​യെ​ന്നാ​ണ് ​പൊ​ലീ​സു​കാ​രു​ടെ​ ​മൊ​ഴി.​ ​എ​ങ്ങും​ ​പോ​യി​ട്ടി​ല്ലെ​ന്നും​ ​ആ​ല​പ്പു​ഴ​യി​ലെ​ ​വീ​ട്ടി​ൽ​ ​ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും​ ​ഡി​വൈ.​എ​സ്.​പി​ ​ആ​ല​പ്പു​ഴ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ക്ക് ​വി​ശ​ദീ​ക​ര​ണം​ ​ന​ൽ​കി.

പൊ​ലീ​സു​കാ​രു​ടെ​ ​കോ​ൾ​ ​വി​ശ​ദാം​ശ​ങ്ങ​ൾ​ ​പ​രി​ശോ​ധി​ച്ച​പ്പോ​ൾ,​ ​അ​വ​ർ​ ​ഗു​ണ്ട​യെ​ ​ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ​ബോ​ധ്യ​മാ​യി.​ ​സ​ത്കാ​രം​ ​ന​ട​ന്നി​ട്ടി​ല്ലെ​ന്നും​ ​ഡി​വൈ.​ ​എ​സ്.​പി​ ​വ​ന്നി​ട്ടി​ല്ലെ​ന്നു​മാ​ണ് ​ഗു​ണ്ട​യു​ടെ​ ​മൊ​ഴി. എ​റ​ണാ​കു​ളം​ ​റൂ​റ​ൽ​ ​പൊ​ലീ​സ് ​പ​രി​ധി​യി​ൽ​ ​ദീ​ർ​ഘ​കാ​ലം​ ​ജോ​ലി​ചെ​യ്തി​രു​ന്ന​ ​സാ​ബു​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പെ​രു​മാ​റ്റ​ച്ച​ട്ടം​ ​നി​ല​വി​ൽ​ ​വ​ന്ന​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ​ത്.

അതേസമയം ഗു​ണ്ടാ​ത്ത​ല​വ​ന്റെ​ ​വീ​ട് ​സ​ന്ദ​ർ​ശി​ച്ച​തി​ന് ​ആ​ല​പ്പു​ഴ​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​സ്പെ​ഷ്യ​ൽ​ ​ബ്രാ​ഞ്ചി​ലെ​ ​ഡ്രൈ​വ​ർ​ ​ജോ​ളി​മോ​ൻ,​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​ആ​സ്ഥാ​ന​ത്തെ​ ​സി​വി​ൽ​ ​പൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​സി.​കെ.​ദീ​പ​ക് ​എ​ന്നി​വ​രെ​ ​ആ​ല​പ്പു​ഴ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​സ​സ്പെ​ൻ​ഡ് ​ചെ​യ്തു.​ ​കൂ​ടെ​ ​ഉ​ണ്ടാ​യി​രു​ന്ന​ ​വി​ജി​ല​ൻ​സി​ലെ​ ​സി​വിൽപൊ​ലീ​സ് ​ഓ​ഫീ​സ​ർ​ ​ദീ​പ​ക്കി​നെ​ ​മാ​റ്റി​നി​റു​ത്തു​മെ​ന്നാ​ണ് ​സൂ​ച​ന.​ ​ഡി​വൈ.​എ​സ്.​പി​യെ​ ​ഒ​ഴി​വാ​ക്കി​ ​എ​സ്.​പി​ക്ക് ​അ​ങ്ക​മാ​ലി​ ​എ​സ്.​ഐ​ ​റി​പ്പോ​ർ​ട്ട് ​ന​ൽ​കി​യ​തി​നെ​ക്കു​റി​ച്ചും​ ​പൊ​ലീ​സ് ​ആ​ഭ്യ​ന്ത​ര​ ​അ​ന്വേ​ഷ​ണം​ ​തു​ട​ങ്ങി.