ചീട്ടുകളി: ആറംഗ സംഘം പിടിയിൽ

Tuesday 28 May 2024 1:33 AM IST
ചീട്ടുകളി: ആറംഗ സംഘം പിടിയിൽ

കുറുപ്പംപടി :പുല്ലുവഴിയിലെ ബാറിൽ മുറിയെടുത്ത് ചീട്ടുകളിക്കുകയായിരുന്ന ആറംഗ സംഘം പൊലീസ് പിടിയിൽ. ഇവരിൽ നിന്ന് ഒരു ലക്ഷത്തി നാൽപ്പത്തിഅയ്യായിരം രൂപയും പിടികൂടി. പെരുമ്പാവൂർ മുടിക്കൽ പല്ലച്ചി വീട്ടിൽ അൻസാർ (54), തൃശൂർ ആളൂർ കുന്നമംഗലം വീട്ടിൽ പ്രദീപ് (43) പുത്തൻ ചിറ മണിപ്പറമ്പിൽ പൗലോസ് (52), അമ്പലപ്പുഴ പുറക്കാട് ചിറയിൽ വീട്ടിൽ ഷാജി മാത്യു (51), പെരുമ്പാവൂർ പള്ളിക്കവല നെടിയൻ വീട്ടിൽ അലി (71), കാക്കനാട് പെരിങ്ങാല കോട്ടപ്പുറത്ത് സുബൈർ (49) എന്നിവരെയാണ് കുറുപ്പംപടി പൊലീസ് പിടികൂടിയത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

Advertisement
Advertisement