കൊച്ചി ബിനാലെ നിലനിർത്താൻ നടപടി

Tuesday 28 May 2024 1:37 AM IST
കൊച്ചി ബിനാലെ നിലനിർത്താൻ നടപടി

ഫോർട്ട് കൊച്ചി: കൊച്ചി ബിനാലെയുടെ പ്രധാന വേദിയായ ഫോർട്ടുകൊച്ചിയിലെ ആസ്പിൻവാൾ കെട്ടിടം കേന്ദ്രസർക്കാർ സ്ഥാപനമായ കോസ്റ്റ് ഗാർഡ് വാങ്ങാൻ നീക്കംനടത്തുന്നത് കൊച്ചിയിലെ സാംസ്ക്കാരിക ടൂറിസം രംഗത്തിന് കനത്ത നഷ്ടമായി മാറുമെന്നും ബിനാലെ കൊച്ചിയിൽ തുടരുന്നതിനു വേണ്ടുന്ന സൗകര്യങ്ങൾ സജ്ജമാക്കാൻ ഇടപെട്ട് പ്രവർത്തിക്കുമെന്നും കെ.ജെ. മാക്സി എം.എൽ. എ പറഞ്ഞു. കൊച്ചിയുടെ സാംസ്കാരിക രംഗം ലോകപ്രസിദ്ധമാക്കുന്നതിൽ 2012 മുതൽ ആരംഭിച്ച ബിനാലെ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ബിനാലെ കൊച്ചിയിൽ തുടരേണ്ടത് കേരളത്തിൻ്റെ ആവശ്യമാണ്. ആസ്പിൻവാൾ കോംപൗണ്ടിലെ 1.29 ഏക്കർ സംസ്ഥാന റവന്യൂ ഭൂമിയും അതിലെ കെട്ടിടങ്ങളും ബിനാലെ പ്രദർശനത്തിനായി ലഭ്യമാക്കാവുന്നതാണ്. റന്യൂ ഭൂമിയുടെ തൊട്ടടുത്തുള്ള ഡി.എൽ. എഫ് ഹോട്ടൽസ് ലിമിറ്റഡിൻ്റെ കൈവശമുള്ള 2 ഏക്കർ 44 സെൻ്റ് ഭൂമിയും അതിലെ കെട്ടിടങ്ങളും കബ്രാൾ യാഡ് എന്ന് വിളിക്കുന്ന 1 ഏക്കർ 26 സെൻ്റ് ഭൂമിയും മുമ്പത്തേപ്പോലെ ബിനാലെ നടത്തിപ്പിനായി ലഭ്യമാക്കാനും ഇടപെടുമെന്നും കെ.ജെ. മാക്സി എം.എൽ.എ അറിയിച്ചു

Advertisement
Advertisement