അനക്സ് കോംപ്ലക്സ് ഉദ്ഘാടനം നാളെ

Tuesday 28 May 2024 1:42 AM IST

മൂവാറ്റുപുഴ: പെരുമറ്റം ജുമാ മസ്ജിദിൽ നിർമ്മിച്ചിരിക്കുന്ന അനക്സ് കോംപ്ലക്സ് ഉദ്ഘാടനം നാളെ (ബുധൻ) വൈകിട്ട് 3ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സംസ്ഥാന അദ്ധ്യക്ഷൻ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ നിർവഹിക്കും. ജമാഅത്ത് പ്രസിഡന്റ് അഷറഫ് കുന്നശേരി അദ്ധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി സൈനുദ്ദീൻ തൈക്കുടി സംസാരിച്ചു. മദ്രസ പൊതുപരീക്ഷയിൽ തുടർച്ചയായി 100% വിജയം കൈവരിക്കാൻ നേതൃത്വം നൽകിയ മദ്രസ അദ്ധ്യാപകരെ തങ്ങൾ ആദരിക്കും. സമസ്ത ജില്ലാ ഉപാദ്ധ്യക്ഷൻ സൈഫുദ്ദീൻ തങ്ങൾ ഫൈസി, പെരുമറ്റം ജുമാ മസ്ജിദ് ചീഫ് ഇമാം അബു സുആദ മുഹമ്മദ്ഷാൻ ബാഖവി തുടങ്ങിയവർ സംസാരിക്കും.