ഡ്രൈഡെ മാറ്റാൻ തീരുമാനമില്ല: ചീഫ് സെക്രട്ടറി

Tuesday 28 May 2024 4:50 AM IST

തിരുവനന്തപുരം: ഡ്രൈഡേ ഒഴിവാക്കാൻ മദ്യനയത്തിൽ മാറ്റംവരുത്തുന്നുവെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് ചീഫ് സെക്രട്ടറി ഡോ.വി.വേണു അറിയിച്ചു. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനുള്ള ചർച്ചകൾ ദുർവ്യാഖ്യാനം ചെയ്യുകയായിരുന്നു.

ഡ്രൈഡേ ഒഴിവാക്കണമെന്ന ആവശ്യം വ്യവസായം,ടൂറിസം മേഖലകളിലെ സ്റ്റേക് ഹോൾഡേഴ്‌സിന്റെ ഭാഗത്തുനിന്നു വളരെ മുൻപേയുള്ളതാണ്. എക്‌സൈസ് വകുപ്പും സമാന ആവശ്യമുന്നയിച്ചിട്ടുണ്ട്. എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ ജനുവരി നാലിനു വിളിച്ച യോഗത്തിലും ഡ്രൈ ഡേ ഒഴിവാക്കുന്ന കാര്യം ഉയർന്നിരുന്നു. എന്നാൽ,​ ഇതിൽ അന്തിമ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി.

Advertisement
Advertisement