ഐ.ഐ.ടി മണ്ഡിയിൽ ബി.ടെക് ജനറൽ എൻജിനിയറിംഗ്

Tuesday 28 May 2024 12:00 AM IST

ഐ.ഐ.ടി മണ്ഡിയിൽ ബി.ടെക് ജനറൽ എൻജിനിയറിംഗ് പ്രോഗ്രാം ഈ വർഷം മുതൽ ആരംഭിക്കും. മെക്കാനിക്കൽ, ഇലക്ട്രിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ് എൻജിനിയറിംഗ് ശാഖകളിൽ പഠനം ഉറപ്പുവരുത്തുന്ന ബ്രാഞ്ചാണിത്. ആദ്യ രണ്ടു വർഷത്തിൽ വിവിധ എൻജിനിയറിംഗ് മേഖലകളിൽ പഠനം പൂർത്തിയാക്കി താല്പര്യമുള്ള മേഖലകളിൽ സ്‌പെഷലൈസ് ചെയ്യാം. പ്രവേശനം ജെ.ഇ.ഇ അഡ്വാൻസ്ഡ് വഴിയാകാനാണ് സാദ്ധ്യത.

ബി.ബി.എ @ ഐ.ഐ.എം ബാംഗ്ലൂർ
ഐ.ഐ.എം ബാംഗ്ലൂർ മൂന്ന് വർഷ ഓൺലൈൻ ബി.ബി.എ പ്രോഗ്രാം ഈ വർഷം ആരംഭി ക്കും.സെപ്തംബറിൽ പ്രവേശന നടപടികൾ തുടങ്ങും. പ്ലസ് ടു തലത്തിൽ 60 ശതമാനം മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. ദേശീയ തലത്തിലുള്ള പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. നാലര ലക്ഷം രൂപയാണ് കോഴ്‌സ് ഫീസ്. മൊത്തം 135 ക്രെഡിറ്റുകളും 60 കോഴ്‌സുകളും പ്രോഗ്രാമിലുണ്ടാകും. ആദ്യ വർഷത്തിൽ സർട്ടിഫിക്കറ്റ്, രണ്ടാം വർഷത്തിന് ശേഷം ഡിപ്ലോമ, മൂന്നാം വർഷത്തിനുശേഷം ഡിഗ്രി എന്നിങ്ങനെ സർട്ടിഫിക്കറ്റുകൾ ലഭിക്കും.

ഡോക്ടറൽ പ്രോഗ്രാം @ ജർമ്മനി
മെഷീൻ ലേണിംഗിൽ ജർമനിയിലെ മാക്‌സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിൽ ഡോക്ടറൽ ഗവേഷണത്തിന് ഇപ്പോൾ അപേക്ഷിക്കാം. മെഷീൻ ലേണിംഗ്, ഡാറ്റ അനാലിസിസ്, ട്രാൻസ്‌ലേഷണൽ സൈക്കാട്രി എന്നിവയിൽ ഗവേഷണം നടത്തം. www.psych.mpg.de.

ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഫണ്ട് സ്‌കോളർഷിപ്- 2024

ഇന്ത്യയിൽ ഡോക്ടറൽ ഗവേഷണം നടത്തുന്ന വിദ്യാർത്ഥികൾക്ക് ജവഹർലാൽ നെഹ്‌റു മെമ്മോറിയൽ ഫണ്ട് സ്‌കോളർഷിപ് 2024ന് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ ബിരുദാനന്തര തലത്തിൽ 60 ശതമാനം മാർക്ക് നേടിയവരും 35 വയസിൽ താഴെയുള്ളവരുമായിരിക്കണം. മേയ് 31-നകം അപേക്ഷിക്കണം. www.jnmf.in.

ജെ.​ഇ.​ഇ​ ​അ​ഡ്വാ​ൻ​സ്ഡ്:​ ​ഉ​ത്ത​ര​സൂ​ചി​ക​ ​ജൂ​ൺ​ ​ര​ണ്ടി​ന്

ഐ.​ഐ.​ടി​ ​മ​ദ്രാ​സ് ​ഞാ​യ​റാ​ഴ്ച​ ​ന​ട​ത്തി​യ​ ​ജെ.​ഇ.​ഇ​ ​അ​ഡ്വാ​ൻ​സ്ഡ് ​പ​രീ​ക്ഷ​യു​ടെ​ ​ഉ​ത്ത​ര​സൂ​ചി​ക​ ​j​e​e​a​d​v.​a​c.​i​n​ ​ൽ​ ​ജൂ​ൺ​ ​ര​ണ്ടി​ന് ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.​ ​ഉ​ത്ത​ര​ങ്ങ​ൾ​ ​സം​ബ​ന്ധി​ച്ച് ​ത​ർ​ക്ക​മു​ണ്ടെ​ങ്കി​ൽ​ ​ജൂ​ൺ​ ​മൂ​ന്ന് ​വ​രെ​ ​അ​റി​യി​ക്കാം.​ ​ജൂ​ൺ​ ​ഒ​മ്പ​തി​ന് ​ഫ​ല​വും​ ​ആ​ദ്യ​ ​റാ​ങ്കു​ക​ളും​ ​പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.
ഫി​സി​ക്സ്,​ ​മാ​ത്‌​സ് ​പ​രീ​ക്ഷ​ക​ൾ​ ​ക​ടു​പ്പ​മേ​റി​യ​താ​യി​രു​ന്നെ​ന്നാ​ണ് ​പൊ​തു​വാ​യ​ ​വി​ല​യി​രു​ത്ത​ൽ.

ഹ​യ​ർ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​കോ​ ​ഓ​പ്പ​റേ​റ്റീ​വ്
മാ​നേ​ജ്‌​മെ​ന്റ് ​കോ​ഴ്സ്

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ന്ദ്ര​ ​സ​ഹ​ക​ര​ണ​ ​മ​ന്ത്രാ​ല​യ​ത്തി​ന് ​കീ​ഴി​ൽ​ ​നാ​ഷ​ണ​ൽ​ ​കൗ​ൺ​സി​ൽ​ ​ഫോ​ർ​ ​കോ​ ​ഓ​പ്പ​റേ​റ്റീ​വ് ​ട്രെ​യി​നിം​ഗ് ​(​എ​ൻ.​സി.​സി.​ടി​)​​​ ​തി​രു​വ​ന​ന്ത​പു​രം​ ​പൂ​ജ​പ്പു​ര​യി​ലും​ ​ക​ണ്ണൂ​ർ​ ​പ​റ​ശ്ശി​നി​ക്ക​ട​വി​ലും​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​കോ​ ​ഓ​പ്പ​റേ​റ്റീ​വ് ​മാ​നേ​ജ്‌​മെ​ന്റ് ​(​ഐ.​സി.​എം​)​​​ ​ആ​ഗ​സ്റ്റി​ൽ​ ​ആ​രം​ഭി​ക്കു​ന്ന​ ​ഹ​യ​ർ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​കോ​ ​ഓ​പ്പ​റേ​റ്റീ​വ് ​മാ​നേ​ജ്‌​മെ​ന്റ് ​കോ​ഴ്സി​ന് ​അ​പേ​ക്ഷി​ക്കാം.​ ​സ​ഹ​ക​ര​ണ​ ​വ​കു​പ്പി​ലും​ ​കേ​ര​ള​ ​ബാ​ങ്ക് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സ​ഹ​ക​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലും​ ​ഉ​ദ്യോ​ഗം​ ​ല​ഭി​ക്കു​ന്ന​തി​നു​ള്ള​ ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത​യാ​ണ് ​ഇ​ത്.​ ​ബി​രു​ദ​മാ​ണ് ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത.​ ​ഒ​രു​ ​വ​ർ​ഷ​മാ​ണ് ​കോ​ഴ്സി​ന്റെ​ ​കാ​ലാ​വ​ധി.​ ​സ​ഹ​ക​ര​ണ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ജീ​വ​ന​ക്കാ​ർ​ക്കും​ ​അ​പേ​ക്ഷി​ക്കാം.​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​തി​രു​വ​ന​ന്ത​പു​രം​ ​(9946793893,​​​ 9495953602​),​ ​ക​ണ്ണൂ​ർ​ ​(9048582462,​ 8089564997​)​​.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​i​c​m​t​v​m.​o​r​g​ ​(​തി​രു​വ​ന​ന്ത​പു​രം​),​​​ ​w​w​w.​i​c​m​k​a​n​n​u​r.​o​r​g​ ​(​ക​ണ്ണൂ​ർ)

Advertisement
Advertisement