കേരളത്തിലെ രാജ്യസഭ തിരഞ്ഞടുപ്പ് ജൂൺ 25ന്

Tuesday 28 May 2024 4:59 AM IST

ന്യൂഡൽഹി: കേരളത്തിൽ ജൂലായ് ഒന്നിന് ഒഴിവുവരുന്ന മൂന്ന് രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ 25ന് വോട്ടെടുപ്പ് നടക്കും. സി.പി.എമ്മിന്റെ എ​ള​മ​രം ക​രീം, കേ​ര​ള കോ​ൺ​​ഗ്ര​സ്​ -എമ്മിന്റെ ​​ജോ​സ്​ കെ. ​മാ​ണി, സി.പി.ഐയുടെ ബിനോയ് വിശ്വം എന്നിവരുടെ ഒഴിവിലാണ് തിരഞ്ഞെടുപ്പ് .ജൂൺ ആറിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 13വരെ പത്രിക നൽകാം. 14ന് സൂക്ഷ്‌മ പരിശോധന. 18വരെ പത്രിക പിൻവലിക്കാം.

നിയമസഭയിലെ നി​ല​വി​ലെ പ്രാ​തി​നി​ധ്യമ​നു​സ​രി​ച്ച്​ എൽ.ഡി.എഫിന് ര​ണ്ടു ​പേ​രെയും യു.ഡി.എഫിന് ഒരാളെയും വി​ജ​യി​പ്പി​ക്കാം. ഒഴിവു വരുന്ന മൂന്നു സീറ്റുകളും

എൽ.ഡി.എഫിന്റേതാണ്. സീറ്റിനെ ചൊല്ലി സി.പി.എം, സി.പി.ഐ, കേരളാ കോൺഗ്രസ് കക്ഷികൾക്കിടയിൽ തർക്കമുണ്ട്.

Advertisement
Advertisement