പി.എസ്.സി പ്രായോഗിക പരീക്ഷ

Tuesday 28 May 2024 12:03 AM IST

തിരുവനന്തപുരം:തൃശൂർ ജില്ലയിൽ എൻ.സി.സി/സൈനികക്ഷേമ വകുപ്പിൽ ഡ്രൈവർ ഗ്രേഡ് 2 (എച്ച്.ഡി.വി) (വിമുക്തഭടൻമാർ മാത്രം)- എൻ.സി.എ പട്ടികജാതി, മുസ്ലിം (കാറ്റഗറി നമ്പർ 479/2022, 480/2022). (കാറ്റഗറി നമ്പർ 478/2022- പാലക്കാട്, കോട്ടയം, 141/2023- പത്തനംതിട്ട, ആലപ്പുഴ, കോഴിക്കോട്) തസ്തികയിലേക്ക് 29ന് രാവിലെ 5.30 മുതൽ തൃശൂർ, രാമവർമ്മപുരം, ഡി.എച്ച്.ക്യൂ ക്യാമ്പ് പരേഡ് ഗ്രൗണ്ടിൽ പൊതു പ്രായോഗിക പരീക്ഷ (Tടെസ്റ്റ് + റോഡ് ടെസ്റ്റ്) നടത്തും. പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്‌മിഷൻ ടിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസിന്റ അസ്സൽ, നിശ്ചിത മാതൃകയിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

അഭിമുഖം

കോഴിക്കോട് ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർ (മലയാളം മീഡിയം) (കാറ്റഗറി നമ്പർ 750/2021) തസ്‌തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 29, 30, 31 തീയതികളിൽ പി.എസ്.സി കോഴിക്കോട് ജില്ലാ ഓഫീസിൽ അഭിമുഖം നടത്തും.

കോഴിക്കോട് ജില്ലയിൽ കേരള മുനിസിപ്പൽ കോമൺ സർവീസിൽ ലൈബ്രേറിയൻ ഗ്രേഡ് 4 (കാറ്റഗറി നമ്പർ 494/2020) തസ്‌തികയിലേക്ക് 29ന് രാവിലെ 8 മണിക്ക് പി.എസ്.സി കോഴിക്കോട് മേഖലാ ഓഫീസിൽ അഭിമുഖം നടത്തും. അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ ലഭ്യമായിട്ടില്ലാത്തവർ പി.എസ്.സി. കോഴിക്കോട് ജില്ലാ ഓഫീസുമായി ബന്ധപ്പെടണം.

സർട്ടിഫിക്കറ്റ് പരിശോധന

കേരള വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) ജ്യോഗ്രഫി (കാറ്റഗറി നമ്പർ 87/2023) തസ്‌തികയുടെ ചുരുക്കപ്പട്ടികയിലുൾപ്പെട്ടവരിൽ സർട്ടിഫിക്കറ്റ് പരിശോധന പൂർത്തിയാക്കിയിട്ടില്ലാത്തവർക്ക് 29ന് രാവിലെ 10.30ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി ആർ. 2 സി വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 0471 2546294.

ബി​രു​ദ​ത​ല​ ​പ്രാ​ഥ​മി​ക​ ​പ​രീ​ക്ഷഎ​ഴു​താ​ൻ​ ​ക​ഴി​യാ​ത്ത​വ​ർ​ക്ക് ​അ​വ​സ​രം

തി​രു​വ​ന​ന്ത​പു​രം​:​ ​ഈ​ ​മാ​സം​ 11,​ 25​ ​തീ​യ​തി​ക​ളി​ൽ​ ​ന​ട​ന്ന​ ​പി.​എ​സ്.​സി​ ​ബി​രു​ദ​ത​ല​ ​പ്രാ​ഥ​മി​ക​ ​പ​രീ​ക്ഷ​ക​ളി​ൽ​ ​ക​ൺ​ഫ​ർ​മേ​ഷ​ൻ​ ​ന​ൽ​കി​യി​ട്ടും​ ​പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ​ക​ഴി​യാ​ത്ത​വ​ർ​ക്ക് ​വീ​ണ്ടും​ ​അ​വ​സ​രം​ ​ന​ൽ​കും.​ ​പ​രീ​ക്ഷാ​ദി​വ​സ​ങ്ങ​ളി​ൽ​ ​അം​ഗീ​കൃ​ത​ ​സ​ർ​വ്വ​ക​ലാ​ശാ​ല​ക​ൾ​/​സ്ഥാ​പ​ന​ങ്ങ​ൾ​ ​ന​ട​ത്തി​യ​ ​പ​രീ​ക്ഷ​യു​ണ്ടാ​യി​രു​ന്ന​വ​ർ​ ​ര​ണ്ട് ​പ​രീ​ക്ഷ​ക​ളു​ടെ​യും​ ​അ​ഡ്മ​‌ി​ഷ​ൻ​ ​ടി​ക്ക​റ്റ് ​(​പ​രീ​ക്ഷാ​തീ​യ​തി​ ​തെ​ളി​യി​ക്കു​ന്ന​തി​ന്)​ ​ഹാ​ജ​രാ​ക്കി​യാ​ലോ,​ ​അ​പ​ക​ടം​ ​പ​റ്റി​ ​ചി​കി​ത്സ​യി​ലു​ള്ള​വ​ർ​/​അ​സു​ഖ​ ​ബാ​ധി​ത​ർ​ ​എ​ന്നി​വ​ർ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​ന​ട​ത്തി​യ​തി​ന്റെ​ ​നി​ശ്ചി​ത​ ​മാ​തൃ​ക​യി​ലു​ള്ള​ ​ചി​കി​ത്സാ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റും​ ​ഹാ​ജ​രാ​ക്കി​യാ​ലോ,​ ​പ്ര​സ​വ​സം​ബ​ന്ധ​മാ​യ​ ​ചി​കി​ത്സ​യു​ള്ള​വ​ർ​ ​ചി​കി​ത്സാ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​എ​ന്നി​വ​ ​ര​ണ്ടും​ ​ചേ​ർ​ത്ത് ​അ​പേ​ക്ഷി​ച്ചാ​ലോ,​ ​ഗ​ർ​ഭി​ണി​ക​ളാ​യ​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ളി​ൽ​ ​യാ​ത്രാ​ബു​ദ്ധി​മു​ട്ടു​ള്ള​വ​ർ​/​ഡോ​ക്‌​ട​ർ​മാ​ർ​ ​വി​ശ്ര​മം​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​വ​ർ​ ​എ​ന്നി​വ​ർ​ ​ഇ​ക്കാ​ര്യം​ ​തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള​ ​നി​ശ്ചി​ത​ ​മാ​തൃ​ക​യി​ലു​ള്ള​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്,​ ​ചി​കി​ത്സാ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ​എ​ന്നി​വ​ ​ഹാ​ജ​രാ​ക്കി​യാ​ലോ,​ ​പ​രീ​ക്ഷാ​തീ​യ​തി​യി​ൽ​ ​സ്വ​ന്തം​ ​വി​വാ​ഹം​ ​ന​ട​ന്ന​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​തെ​ളി​വു​സ​ഹി​തം​ ​അ​പേ​ക്ഷി​ച്ചാ​ലോ,​ ​ഏ​റ്റ​വും​ ​അ​ടു​ത്ത​ ​ബ​ന്ധു​ക്ക​ളു​ടെ​ ​മ​ര​ണം​ ​കാ​ര​ണം​ ​പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ​ക​ഴി​യാ​ത്ത​വ​ർ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​അ​പേ​ക്ഷി​ച്ചാ​ലോ​ ​ജൂ​ൺ​ 15​ ​ന് ​ന​ട​ക്കു​ന്ന​ ​മൂ​ന്നാം​ഘ​ട്ട​ ​പ​രീ​ക്ഷ​ ​എ​ഴു​താ​ൻ​ ​അ​വ​സ​രം​ ​ന​ൽ​കും.
ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ ​മ​തി​യാ​യ​ ​രേ​ഖ​ക​ൾ​ ​സ​ഹി​തം​ ​അ​വ​ര​വ​രു​ടെ​ ​പ​രീ​ക്ഷാ​കേ​ന്ദ്രം​ ​ഉ​ൾ​പ്പെ​ടു​ന്ന​ ​പി.​എ​സ്.​സി​ ​ജി​ല്ലാ​ ​ഓ​ഫീ​സി​ൽ​ ​നേ​രി​ട്ടോ,​ ​ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​ ​വ്യ​ക്തി​ ​മു​ഖേ​ന​യോ​ ​നേ​രി​ട്ട് ​അ​പേ​ക്ഷ​ ​ന​ൽ​ക​ണം.​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി​ല്ല​യി​ലെ​ ​അ​പേ​ക്ഷ​ക​ൾ​ ​പി.​എ​സ്.​സി​ ​ആ​സ്ഥാ​ന​ ​ഓ​ഫീ​സി​ലെ​ ​ഇ.​എ​ഫ് ​വി​ഭാ​ഗ​ത്തി​ൽ​ ​ന​ൽ​ക​ണം.​ ​ഇ​ന്ന് ​മു​ത​ൽ​ ​ജൂ​ൺ​ 6​ ​വ​രെ​ ​ല​ഭി​ക്കു​ന്ന​ ​അ​പേ​ക്ഷ​ക​ൾ​ ​മാ​ത്ര​മേ​ ​സ്വീ​ക​രി​ക്കൂ.​ ​ത​പാ​ൽ​/​ഇ​-​മെ​യി​ൽ​ ​വ​ഴി​ ​ല​ഭി​ക്കു​ന്ന​ ​അ​പേ​ക്ഷ​ക​ൾ​ ​സ്വീ​ക​രി​ക്കി​ല്ല.​ ​മെ​ഡി​ക്ക​ൽ​ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്റെ​ ​മാ​തൃ​ക​ ​പി.​എ​സ്.​സി​ ​വെ​ബ്സൈ​റ്റി​ന്റെ​ ​ഹോം​ ​പേ​ജി​ൽ​ ​മ​സ്റ്റ് ​നോ​ ​എ​ന്ന​ ​ലി​ങ്കി​ൽ​ ​പി.​എ​സ്.​സി​ ​എ​ക്‌​സാ​മി​നേ​ഷ​ൻ​ ​അ​പ്ഡേ​റ്റ്സ് ​എ​ന്ന​ ​പേ​ജി​ലും​ 2024​ ​ജ​നു​വ​രി​ 1​ ​ല​ക്കം​ ​പി.​എ​സ്.​സി​ ​ബു​ള്ള​റ്റി​നി​ലും​ ​ല​ഭി​ക്കും.​ ​കൂ​ടു​ത​ൽ​ ​വി​വ​ര​ങ്ങ​ൾ​ക്ക് ​ഫോ​ൺ​:​ 0471​ 2546260,​ 246.

Advertisement
Advertisement