ജല അതോറിട്ടി: ടെക്‌നിക്കൽ മെമ്പറുടെ കാലാവധി നീട്ടാൻ നീക്കം

Tuesday 28 May 2024 12:00 AM IST

തിരുവനന്തപുരം: ജല അതോറിട്ടിയിൽ 31ന് വിരമിക്കുന്ന ടെക്നി‌ക്കൽ മെമ്പർ എസ്.സേതുകുമാറിന്റെ കാലാവധി മൂന്നുമാസം കൂടി നീട്ടാൻ നീക്കം. സീനിയറായ നാല് ചീഫ് എൻജിനിയർമാരിൽ ഒരാളുടെ പ്രൊമോഷൻ ഇതിലൂടെ തടസപ്പെടും. തുടർന്ന് ഡെപ്യൂട്ടി ചീഫ് എൻജിനിയർ മുതൽ താഴേക്കുള്ളവരുടെ പ്രൊമോഷനും നടക്കില്ല.

ചീഫ് എൻജിനിയറുടെ പ്രൊമോഷൻ തസ്തികയാണ് ടെക്‌നിക്കൽ മെമ്പർ. സേതുകുമാറിന് മുമ്പ് ടെക്‌നിക്കൽ മെമ്പറായിരുന്ന ജി.ശ്രീകുമാറിന് മൂന്നു മാസം വീതം രണ്ടുതവണ കാലാവധി നീട്ടി നൽകിയിരുന്നു. ആ കീഴ്വഴക്കം തുടരാനാണ് നീക്കം.ചീഫ് എൻജിനിയർ (എച്ച്.ആർ.ഡി & ജനറൽ) ആയിരുന്ന സേതുകുമാറിനെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ടെക്‌നിക്കൽ മെമ്പറാക്കിയത്.

സൗത്ത്,​ സെൻട്രൽ,​ നോർത്ത്,​ പി.പി.ഡി വാസ്കോൺ,​ ജനറൽ,​ ഓപ്പറേഷൻ വിഭാഗങ്ങളിലായി ആറ് ചീഫ് എൻജിനിയർമാരാണ് അതോറിട്ടിയിലുള്ളത്. ഇതിൽ ഒരു തസ്തിക ഒഴിഞ്ഞുകിടക്കുന്നു. മറ്റൊരു ചീഫ് എൻജിനിയർ 31ന് വിരമിക്കും. നോർത്ത് ചീഫ് എൻജിനിയർ ടി.ബി.ബിന്ദുവാണ് ടെക്‌നിക്കൽ മെമ്പറായി നിയമിക്കപ്പെടാനുള്ളവരുടെ പട്ടികയിൽ ആദ്യത്തെയാൾ. ടി.വി.നാരായണൻ നമ്പൂതിരി,​ വി.കെ.പ്രദീപ്,​ സജീവ് രത്നാകരൻ എന്നിവരാണ് മറ്റുള്ളവർ. ഇവരെല്ലാവരും ഒന്നുമുതൽ രണ്ടുവർഷം വരെ സർവീസുള്ളവരാണ്.

എം.ഡിയുടെയും ജോയിന്റ് എം.ഡിയുടെയും അഭാവത്തിൽ ദൈനംദിന കാര്യങ്ങൾ നിർവഹിക്കുന്നത് ടെക്‌നിക്കൽ മെമ്പറാണ്. യോഗ്യതയുള്ളവർ ഉള്ളപ്പോൾ വിരമിക്കുന്ന ഉദ്യോഗസ്ഥന് കാലാവധി നീട്ടിനൽകരുതെന്ന് കേരള വാട്ടർ അതോറിട്ടി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി)​ ജനറൽ സെക്രട്ടറി പി.ബിജു ആവശ്യപ്പെട്ടു.

15​ ​കൊ​ല്ലം,​ ​വ​യ​നാ​ട്ടി​ൽ​ ​നൂ​റി​ലേ​റെ
ക​ർ​ഷ​ക​ർ​ ​ജീ​വ​നൊ​ടു​ക്കി

പ്ര​ത്യേ​ക​ ​ലേ​ഖ​കൻ

@​ ​പ​രി​ഹാ​ര​ത്തി​ന് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്ക് ​നി​ർ​ദ്ദേ​ശം

ക​ൽ​പ്പ​റ്റ​:​വ​യ​നാ​ട്ടി​ൽ​ ​ഒ​ന്ന​ര​ ​പ​തി​റ്റാ​ണ്ടി​നി​ടെ​ ​ക​ട​ബാ​ദ്ധ്യ​ത​ ​താ​ങ്ങാ​നാ​വാ​തെ​ ​നൂ​റി​ലേ​റെ​ ​ക​ർ​ഷ​ക​ർ​ ​ജീ​വ​നൊ​ടു​ക്കി​യ​താ​യി​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ഡോ.​രേ​ണു​ ​രാ​ജ് ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ന് ​സ​മ​ർ​പ്പി​ച്ച​ ​റി​പ്പോ​ർ​ട്ടി​ൽ​ ​വ്യ​ക്ത​മാ​ക്കി.
സ്വ​കാ​ര്യ​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​വാ​യ്പാ​ ​സൗ​ക​ര്യം​ ​ക​ർ​ഷ​ക​ർ​ക്കു​ ​വി​ന​യാ​വു​ക​യാ​ണ്.​ ​വാ​യ്പ​ ​തി​രി​ച്ച​ട​യ്ക്കാ​നാ​വാ​തെ​ ​വ​രു​മ്പോ​ൾ​ ​ക​ർ​ഷ​ക​ർ​ ​ആ​ത്മ​ഹ​ത്യ​യി​ൽ​ ​അ​ഭ​യം​ ​തേ​ടു​ന്നു.​ ​കൃ​ഷി​ ​വാ​യ്പ​യ്ക്ക് ​ക​ർ​ഷ​ക​ർ​ ​പൊ​തു​വേ​ ​സ​മീ​പി​ക്കു​ന്ന​ത് ​സ​ർ​ക്കാ​ർ​ ​ബാ​ങ്കു​ക​ളെ​യാ​ണ്.​ ​ഈ​ ​ബാ​ങ്കു​ക​ളു​ടെ​ ​ക​ർ​ശ​ന​ ​വ്യ​വ​സ്ഥ​ക​ൾ​ ​കാ​ര​ണം​ ​ക​ർ​ഷ​ക​ർ​ ​സ്വ​കാ​ര്യ​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളെ​ ​അ​മി​ത​മാ​യി​ ​ആ​ശ്ര​യി​ക്കും.​ ​ഇ​വ​യാ​ക​ട്ടെ,​ ​അ​മി​ത​ ​പ​ലി​ശ​യും​ ​തി​രി​ച്ച​ട​വി​ന് ​ക​ർ​ശ​ന​ ​നി​ബ​ന്ധ​ന​ക​ളു​മാ​യി​ ​എ​ളു​പ്പം​ ​വാ​യ്പ​ ​അ​നു​വ​ദി​ക്കും.​ ​ഇ​വ​രു​ടെ​ ​ഉ​യ​ർ​ന്ന​ ​പ​ലി​ശ​ ​ക​ർ​ഷ​ക​രെ​ ​ഞെ​രു​ക്കു​ന്നു.
മ​നു​ഷ്യാ​വ​കാ​ശ​ ​പ്ര​വ​ർ​ത്ത​ക​ൻ​ ​അ​ഡ്വ.​വി.​ ​ദേ​വ​ദാ​സി​ന്റെ​ ​പ​രാ​തി​യി​ലാ​ണ് ​മ​നു​ഷ്യാ​വ​കാ​ശ​ ​ക​മ്മി​ഷ​ൻ​ ​ആ​ക്ടിം​ഗ്‌​ ​ചെ​യ​ർ​മാ​ൻ​ ​കെ.​ ​ബൈ​ജു​നാ​ഥ് ​ക​ള​ക്ട​റു​ടെ​ ​റി​പ്പോ​ർ​ട്ട് ​തേ​ടി​യ​ത്.​ ​റി​പ്പോ​ർ​ട്ടി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ,​ ​ക​ർ​ഷ​ക​ ​ആ​ത്മ​ഹ​ത്യ​ ​ത​ട​യാ​ൻ​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ക്ക് ​ആ​ക്ടിം​ഗ് ​ചെ​യ​ർ​മാ​ൻ​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​ക​ർ​ഷ​ക​ ​സ​ഹാ​യ​ ​പ​ദ്ധ​തി​ക​ളു​ടെ​ ​വി​വ​രം​ ​ചീ​ഫ് ​സെ​ക്ര​ട്ട​റി​ ​മൂ​ന്നു​ ​മാ​സ​ത്തി​ന​കം​ ​ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശി​ച്ചു.

ക​ള​ക്ട​റു​ടെ​ ​നി​ർ​ദ്ദേ​ശ​ങ്ങൾ
സ്വ​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ഉ​യ​ർ​ന്ന​ ​പ​ലി​ശ​ ​ഈ​ടാ​ക്കു​ന്ന​തു​ ​ത​ട​യ​ണം.​ ​ക​ർ​ഷ​ക​ർ​ക്കു​ള്ള​ ​ബാ​ങ്കിം​ഗ് ​സൗ​ക​ര്യം​ ​മെ​ച്ച​പ്പെ​ടു​ത്ത​ണം.​ ​കാ​ർ​ഷി​ക​ ​ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ​ആ​ദാ​യ​ ​വി​ല​ ​ഉ​റ​പ്പു​വ​രു​ത്ത​ണം.​ ​കാ​ലാ​വ​സ്ഥ​ ​മൂ​ലം​ ​ഉ​ണ്ടാ​കു​ന്ന​ ​കൃ​ഷി​നാ​ശം​ ​പ്ര​തി​രോ​ധി​ക്കാ​ൻ​ ​ന​ട​പ​ടി​ ​വേ​ണം.​ ​ക​ർ​ഷ​ക​ർ​ക്ക് ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ന​ൽ​കാ​ൻ​ ​പ​ദ്ധ​തി​ക​ൾ​ ​ആ​വി​ഷ്‌​ക​രി​ക്ക​ണം.​ ​ഈ​ ​വി​ഷ​യ​ങ്ങ​ളി​ൽ​ ​സ​ർ​ക്കാ​ർ​ ​തീ​രു​മാ​ന​മെ​ടു​ക്ക​ണം.

Advertisement
Advertisement